കായംകുളം : കായംകുളത്ത് സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷ ബാധ. വെള്ളിയാഴ്ച സ്കൂളിൽ നിന്ന് ഭക്ഷണം കഴിച്ച കുട്ടികൾക്ക് രാത്രിയോടെ അസ്വസ്ഥതകൾ ഉണ്ടാക്കുകയായിരുന്നു. നിലവിൽ 13 വിദ്യാർഥികളാണ് ഭക്ഷ്യവിഷ ബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്. കൂടുതൽ കുട്ടികൾ സമാനമായ പ്രശ്‍നങ്ങളുമായി ആശുപത്രികളിൽ എത്തുന്നുന്നുണ്ട്.
വെള്ളിയാഴ്ച സ്കൂളിൽ നിന്ന് ചോറും സാമ്പാറും കഴിച്ച കുട്ടികൾക്കാണ് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായത്. വിദ്യാർഥികളുടെ ആരുടേയും ആരോഗ്യനില ഗുരുതരമല്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് സ്കൂളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തുകയാണ്. പ്രശ്‍നങ്ങൾ കണ്ടെത്തിയാൽ നടപടി സ്വീകരിക്കും. വിദ്യാർഥികൾക്ക് വയറുവേദനയും, തലകറക്കവും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നു.
ALSO READ: Pooppara Rape Case: പൂപ്പാറ കൂട്ടബലാത്സംഗ കേസ്; ഇതരസംസ്ഥാനക്കാരായ രണ്ട് പേർ കൂടി അറസ്റ്റിൽ
കൂടാതെ കൊല്ലത്ത് കൊട്ടാരക്കരയിലെ അങ്കണവാടിയിൽ നിന്ന് ഭക്ഷണം കഴിച്ച കുട്ടികൾക്കും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടു. അങ്കണവാടിയിൽ ഭക്ഷണത്തിൽ നിന്നാണ് പ്രശ്‌നം ഉണ്ടായതെന്ന് മാതാപിതാക്കൾ ആരോപിച്ചു. നിലവിൽ നാല് കുട്ടികൾക്കാണ് പ്രശ്‌നം ഉണ്ടായിരിക്കുന്നത്. ഇവിടെയും ആരോഗ്യവകുപ്പ് പരിശോധന നടത്തിയേക്കുമെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...