Travel Restrictions: കേരളത്തിൽ നിന്നുള്ളവർക്ക് 5 സംസ്ഥാനങ്ങളിൽ യാത്രാ നിയന്ത്രണം, ഏതൊക്കെ?

ഡൽഹി, കർണാടക, മണിപൂർ, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കാണ് കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Feb 24, 2021, 01:06 PM IST
  • കേരളത്തിൽ നിന്നുള്ളവർക്ക് ഈ അഞ്ച് സംസ്ഥാനങ്ങളിലേക്ക് യാത്രാ നിയന്ത്രണം
  • കൊവിഡ് പരിശോധനാഫലം നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ ഈ സംസ്ഥാനങ്ങളിലേക്ക് പ്രവേശനം ഉള്ളൂ
  • ഈ നിയന്ത്രണം വെള്ളിയാഴ്ച മുതലാണ് ആരംഭിക്കുന്നത്.
Travel Restrictions: കേരളത്തിൽ നിന്നുള്ളവർക്ക് 5 സംസ്ഥാനങ്ങളിൽ യാത്രാ നിയന്ത്രണം, ഏതൊക്കെ?

ന്യുഡൽഹി:  കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇവിടെ നിന്നുള്ളവർക്ക് ഈ അഞ്ച് സംസ്ഥാനങ്ങളിലേക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.    

ഡൽഹി, കർണാടക, മണിപൂർ, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കാണ് കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.  കൊവിഡ് പരിശോധനാഫലം (Covid Test Report) നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ ഈ സംസ്ഥാനങ്ങളിലേക്ക് പ്രവേശനം ഉള്ളൂ.  

Also Read: Lavalin Case : മുഖ്യമന്ത്രി Pinarayi Vijayan നെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴുവാക്കിയതിനെതിരെയുള്ള ഹർജി പരി​ഗണിക്കുന്നത് വീണ്ടും മാറ്റി

കേരളത്തിൽ (Kerala News) നിന്നും വിമാനം, ട്രെയിൻ, ബസ് മാർഗങ്ങളിൽ എത്തുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ ആർടി-പിസിആർ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന റിപ്പോർട്ട് വേണം.  മറ്റു വാഹനങ്ങളിൽ റോഡ് മാർഗം വരുന്നവരെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.  ഈ നിയന്ത്രണം വെള്ളിയാഴ്ച മുതലാണ് ആരംഭിക്കുന്നത്.  അത് മാർച്ച് 15 വരെ നീളും.  ഇത് സംബന്ധിച്ച് ഇന്ന് ഉത്തരവിറങ്ങും എന്നാണ് റിപ്പോർട്ട്. 

നേരത്തെ കർണാടക (Karnataka) കേരളത്തിൽ നിന്നുള്ളവർക്ക് അതായത് ആർടി-പിസിആർ പരിശോധനാ ഫലം നെഗറ്റീവല്ലാത്തവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.    നെഗറ്റീവായവരെ മാത്രമേ മംഗളൂരുവിലേക്ക് കടത്തിവിടുവെന്ന് ദക്ഷിണ കർണാടകയിലെ അധികൃതര് അറിയിച്ചിട്ടുണ്ട്.  ഒരു പ്രാവശ്യം മാത്രം യാത്ര ചെയ്യുന്നവർക്ക് 72 മണിക്കൂറിലധികം പരിശോധന നടത്തിയ റിപ്പോർട്ടും ഇനി ദിവസവും യാത്ര ചെയ്യുന്നവർക്ക് 15 ദിവസത്തിലൊരിക്കൽ പരിശോധന നടത്തിയ റിപ്പോർട്ടും ഒപ്പം മംഗളൂരുവിൽ എവിടെക്കാണ് പോകേണ്ടതെന്ന് തെളിയിക്കുന്ന രേഖയും കയ്യിൽ ഉണ്ടാകണം.  

Also Read: West Bengal അടക്കം 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് എപ്പോൾ? Election Commission ന്റെ സുപ്രധാന യോഗം ഇന്ന് 

അതുപോലെ കേരളം, ഗുജറാത്ത്, ഗോവ, രാജസ്ഥാൻ, ഡൽഹി (Delhi) എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് മഹാരാഷ്ട്രയിൽ പോകണമെങ്കിൽ ആർടി-പിസിആർ നെഗറ്റീവ് ഫലത്തിന്റെ റിപ്പോർട്ട് കയ്യിൽ വേണം.  ഒഡീഷയിൽ പുറത്തെത്തുനിന്നെത്തുന്ന അതും 55 വയസിന് മുകളിലുള്ള എല്ലാവരും കൊവിഡ് പരിശോധന നടത്തണമെന്ന് റിപ്പോർട്ട് ഉണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News