രാത്രി കിണറ്റിൽ നിന്നും ഒരു നിലവിളി; ഒടുവിൽ അഗ്നിരക്ഷാസേന തന്നെയെത്തി

രാത്രി 12 മണിക്കാണ് സംഭവം. ജോലി കഴിഞ്ഞു കിണറ്റിൻ കരയിൽ നിന്നും കുളിക്കുകയായിരുന്ന ഇദ്ദേഹം

Written by - Zee Malayalam News Desk | Last Updated : May 20, 2023, 12:10 PM IST
  • തലയിൽ മുറിവുണ്ടായിരുന്നതിനാൽ ഉടൻ തന്നെ സേനയുട ആംബുലസിൽ നെടുമങ്ങാട് താലൂക്ക് ഹോസ്പിറ്റലിൽ മാറ്റി
  • കയർ പൊട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു
  • ജോലി കഴിഞ്ഞു കിണറ്റിൻ കരയിൽ നിന്നും കുളിക്കുകയായിരുന്നു
രാത്രി കിണറ്റിൽ നിന്നും ഒരു നിലവിളി; ഒടുവിൽ അഗ്നിരക്ഷാസേന തന്നെയെത്തി

തിരുവനന്തപുരം: അർധ രാത്രിയിൽ അടുത്ത് വീട്ടിലെ കിണറ്റിൽ നിന്നും ഒരു നിലവിളി കേട്ടാണ് പഴകുറ്റി ചെരുക്കൂർക്കോണം പ്രദേശത്തെ നാട്ടുകാർ സംഭവം അറിയുന്നത്.60 അടി താഴ്ചയുള്ള കിണറ്റിൽ അയൽവാസി വീണു. പഴകുറ്റി ചെരുക്കൂർക്കോണം പുത്തൻ വിള വീട്ടിൽ ജോസ്(47) ആണ് വീടിന് സമീപത്തുള്ള  4 അടി വ്യാസവും 10 അടിയോളം വെള്ളമുള്ളതുമായ കിണറ്റിൽ അകപ്പെട്ടത്. 

രാത്രി 12 മണിക്കാണ് സംഭവം. ജോലി കഴിഞ്ഞു കിണറ്റിൻ കരയിൽ നിന്നും കുളിക്കുകയായിരുന്ന ഇയാൾ തൊട്ടിയുടെ കയർ പൊട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു.നിലവിളി കേട്ട നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് നെടുമങ്ങാട് നിന്നും അസ്സി :സ്റ്റേഷൻ ഓഫീസർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേന എത്തുകയും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രദീഷ് കിണറ്റിൽ ഇറങ്ങുകയും കിണറ്റിൽ വീണു പരിക്കേറ്റയാളെ വളരെ സാഹസികമായി നെറ്റിൽ കയറ്റി കരയ്ക്ക് എത്തിച്ചു. തലയിൽ മുറിവുണ്ടായിരുന്നതിനാൽ ഉടൻ തന്നെ സേനയുട ആംബുലസിൽ നെടുമങ്ങാട് താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News