എറണാകുളം: Fire Accident: പെരുമ്പാവൂരിൽ വൻ തീപിടുത്തം. തീപിടുത്തം ഉണ്ടായത് കീഴില്ലം ത്രിവേണിയിലെ ഫാൽകൻസ് ഇൻഡസ് പ്ലൈവുഡ് കമ്പനിയിലാണ്. സ്ഥാപനത്തില്‍ തൊഴിലാളികളാരും കുടുങ്ങിയിട്ടില്ലയെന്നാണ് റിപ്പോർട്ട്. വിവരമറിഞ്ഞതിനെ തുടർന്ന് രണ്ട് ഫയർ ഫോഴ്‌സ് യുണിറ്റ് എത്തിയാണ് തീയണക്കാന്‍ ശ്രമിച്ചത്.
Also Read: SFI-AISF Clash : ആലപ്പുഴ എസ് ഡി കോളജില്‍ എസ്എഫ്ഐ- എഐഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം
അടുത്ത സ്ഥലങ്ങളിലേക്ക് തീ പടരാതിരിക്കാൻ അഗ്നിശമന സേന ശ്രമം നടത്തിയിരുന്നു. ഇതിനിടയിൽ മൂവാറ്റുപുഴ, പട്ടിമറ്റം എന്നിവിടങ്ങളിൽ നിന്നും ഫയർ യൂണിറ്റ് വരാത്തതിൽ നാട്ടുകാർ നടത്തിയ പ്രതിഷേധത്തിന് പിന്നാലെ അഗ്നി ശമന സേനയുടെ രണ്ട് യൂണിറ്റ് കൂടി സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിച്ചു. ഒക്ടോബര്‍ ആദ്യ വാരത്തില്‍ തൃശൂരിലെ ശക്തൻ സ്റ്റാൻഡിന് സമീപം വെളിയന്നൂരിലെ ചാക്കപ്പായ് സൈക്കിൾസ് എന്ന സ്ഥാപനത്തിന്‍റെ മൂന്നുനില കെട്ടിടത്തില്‍ തീപിടുത്തമുണ്ടായതിനെ തുടർന്ന് . ഫയർഫോഴ്സിന്‍റെ ഏഴ് യൂണിറ്റ് ഒന്നര മണിക്കൂർ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആദ്യം പുകയുയർന്നത് സ്ഥാപനത്തിന്‍റെ മൂന്നാം നിലയിലായിരുന്നു. ഇത് പുതിയ സ്റ്റോക്ക് സൈക്കിളുകളും സ്പെയർ പാർട്സും സൂക്ഷിച്ചിരുന്ന ഗോഡൗണായിരുന്നു. ഈ സമയം താഴത്തെ നിലയിൽ നാല് ജീവനക്കാർ ഉണ്ടായിരുന്നവെങ്കിലും പുക ഉയരുന്നത് കണ്ട ഇവർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയും ഫയർഫോഴ്സിനെ വിളിക്കുകയും ചെയ്തു. അപ്പോഴേക്കും ഗോഡൗണ്‍ പൂർണമായും കത്തി നശിച്ചു.
Also Read: Viral Video: വരന്റെ മുന്നിൽ വച്ച് മുൻ കാമുകനായി പാട്ടുപാടി വധു, പിന്നെ നടന്നത്..! വീഡിയോ വൈറൽ
ഒക്ടോബറിൽ തിരുവനന്തപുരത്ത് റെസ്റ്റോറന്റിലും തീപിടുത്തമുണ്ടായിരുന്നു. വെള്ളയമ്പലത്ത് പ്രവർത്തിക്കുന്ന സൽവാ ഡൈൻ എന്ന റെസ്റ്റോറന്റിലാണ് തീപിടുത്തമുണ്ടായത്. തന്തൂരി അടുപ്പിൽ നിന്നുമാണ് തീ പടർന്നത്. താഴത്തെ നിലയിലെ അടുക്കള ഭാഗത്ത് നിന്നും തീ പടർന്ന് പിടിക്കുകയായിരുന്നു. ഫയർ ഫോഴ്സ് സംഘം ഉടനെത്തി രക്ഷാ പ്രവർത്തനം നടത്തിയതോടെയാണ് വലിയ അപകടം ഒഴിവായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...