Guruvayoor Thara Death: 90- വയസ്സിൽ അധികം പ്രായം, ആനക്കോട്ടയിലെ ഗജ മുത്തശ്ശി താര ചെരിഞ്ഞു

കിടന്നാൽ എഴുന്നേൽക്കാനാകാത്ത അവസ്ഥയായിരുന്നു. ഇതേത്തുടർന്ന് എട്ടുമാസം മുൻപ്‌ കെട്ടുതറിയിൽ മരത്തടികൾ കെട്ടി ആനയ്ക്ക് ചാരിനിൽക്കാൻ പാകത്തിൽ താങ്ങ് വെച്ചിരിക്കുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Nov 29, 2023, 01:19 PM IST
  • കിടന്നാൽ എഴുന്നേൽക്കാനാകാത്ത അവസ്ഥയായിരുന്നു
  • കുറേ വർഷമായി കെട്ടുതറിയിൽനിന്ന് കൊണ്ടുപോകാറില്ല
  • കമല സർക്കസ് ഉടമ കെ. ദാമോദരൻ നടയിരുത്തിയ ആനയാണ് താര.
Guruvayoor Thara Death:  90- വയസ്സിൽ അധികം പ്രായം, ആനക്കോട്ടയിലെ ഗജ മുത്തശ്ശി താര ചെരിഞ്ഞു

പുന്നത്തൂർ ആനക്കോട്ടയിലെ ഗജ മുത്തശ്ശി താര ചരിഞ്ഞു. പ്രായാധിക്യരോഗങ്ങൾ കാരണം ഏറെക്കാലമായി അവശയായിരുന്ന ആന, ഇന്നലെ രാത്രിയിലാണ് ചരിഞ്ഞത്. 90- വയസ്സിൽ അധികം പ്രായം ആനക്കുണ്ടെന്നാണ് കരുതുന്നത്. 
രാവിലെ ഡോക്ടർമാരെത്തി ഗ്ലൂക്കോസും മറ്റ് മരുന്നുകളും നൽകി പ്രത്യേകം കരുതൽ ഏർപ്പെടുത്തിയിരിക്കുകയായിരുന്നു. കുറേ വർഷമായി കെട്ടുതറിയിൽനിന്ന് കൊണ്ടുപോകാറില്ല. രണ്ടു വർഷത്തിനുള്ളിൽ മൂന്നുതവണ വീണു.

കിടന്നാൽ എഴുന്നേൽക്കാനാകാത്ത അവസ്ഥയായിരുന്നു. ഇതേത്തുടർന്ന് എട്ടുമാസം മുൻപ്‌ കെട്ടുതറിയിൽ മരത്തടികൾ കെട്ടി ആനയ്ക്ക് ചാരിനിൽക്കാൻ പാകത്തിൽ താങ്ങ് വെച്ചിരിക്കുകയായിരുന്നു. 1957 മേയ് ഒൻപതിന് കമല സർക്കസ് ഉടമ കെ. ദാമോദരൻ നടയിരുത്തിയ ആനയാണ് താര.

75-ൽ ആനക്കോട്ട ആരംഭിച്ചപ്പോൾ ഗുരുവായൂർ കേശവന്റെ പിന്നാലെ കോട്ടയിലെത്തിയ പിടിയാനയാണ്. അതുകൊണ്ട് ആനക്കോട്ടയുടെ ചരിത്രത്തോടൊപ്പം ഈ ഗജമുത്തശ്ശിയുടെ കഥകളുമുണ്ട്. അരനൂറ്റാണ്ടിലേറെക്കാലം ഗുരുവായൂരപ്പനെ സേവിച്ചതിന് ദേവസ്വം ഭരണസമിതി ‘ഗജമുത്തശ്ശി’ എന്ന സ്ഥാനം നൽകി ആദരിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News