Suicide: കൊല്ലത്ത് അച്ഛനും മക്കളും തൂങ്ങിമരിച്ച നിലയിൽ

കൊല്ലം പട്ടത്താനം ചെമ്പകശ്ശേരിയിൽ ജവഹർനഗറിൽ ജോസ് പ്രമോദ്, മകൻ ദേവനാരായണൻ, മകൾ ദേവനന്ദ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Jan 12, 2024, 11:21 AM IST
  • കൊല്ലത്ത് രണ്ട് മക്കളെയും അച്ഛനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയാതായി റിപ്പോർട്ട്
  • തൂങ്ങി മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയിരിക്കുന്നത്
Suicide: കൊല്ലത്ത് അച്ഛനും മക്കളും തൂങ്ങിമരിച്ച നിലയിൽ

കൊല്ലം: കൊല്ലത്ത് രണ്ട് മക്കളെയും അച്ഛനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയാതായി റിപ്പോർട്ട്. തൂങ്ങി മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയിരിക്കുന്നത്. കൊല്ലം പട്ടത്താനം ചെമ്പകശ്ശേരിയിൽ ജവഹർനഗറിൽ ജോസ് പ്രമോദ്, മകൻ ദേവനാരായണൻ, മകൾ ദേവനന്ദ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്തതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. 

Also Read: പ്രസിദ്ധമായ എരുമേലി പേട്ട തുള്ളൽ ഇന്ന്; വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി!

 

കുടുംബ പ്രശ്നമാണ് മരണത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.  ഡോക്‌ടറായ ജോസിന്റെ ഭാര്യ ഇവരുടെ കൂടെയല്ല താമസിക്കുന്നത്. താനും കുഞ്ഞുങ്ങളും മരിക്കുകയാണെന്ന് സൂചിപ്പിച്ചുകൊണ്ട് ജോസ് ഇന്നലെ ഭാര്യയ്ക്കും സഹോദരിക്കും മെസ്സേജ് അയച്ചതായിട്ടാണ് റിപ്പോർട്ട്.  ശേഷം ഇയാളെ ഫിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടാത്തതിനാൽ വീട്ടുകാർ വന്നു നോക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പോലീസ് വിവരങ്ങൾ ശേഖരിച്ചു വരികയാണ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News