ചിരിയുടെ പിന്നിലെ വരകളുടെ തമ്പുരാന് വിട.മലയാളികളുടെ പ്രിയ കാർട്ടൂണിസ്റ്റ് യേശുദാസൻ (സി.ജെ യേശുദാസൻ-83) അന്തരിച്ചു. കോവിഡ് ബാധയെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
സെപറ്റംബർ 14-ന് കോവിഡ് ബാധിച്ച അദ്ദേഹത്തിനെ ന്യുമോണിയ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് 19 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെപ്തംബർ 29 ന് കോവിഡ് നെഗറ്റീവായെങ്കിലും, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ കാരണം ആശുപത്രിയിൽ തുടരുകയായിരുന്നു. ഒക്ടോബർ 6 ന് പുലർച്ചെ 3.45 ന് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചത്.
ALSO READ : Kerala University: കേരള സർവകലാശാലയിലെ അധ്യാപക നിയമനം ശരിവെച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്
കേരള ലളിതകലാ അക്കാദമി ചെയർമാൻ,കാർട്ടൂൺ അക്കാദമി സ്ഥാപകൻ എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു. മാവേലിക്കര ഭരണിക്കാവ് സ്വദേശിയാണ്. ജനയുഗം ആഴ്ചപ്പതിപ്പിലെ ചന്തു എന്ന കാർട്ടൂൺ ആണ് യേശുദാസൻറെ ആദ്യ കാർട്ടൂണായി എത്തുന്നത്. വനിതയിലെ മിസ്സിസ് നായർ,പൊന്നമ്മ സൂപ്രണ്ട്,ജൂബാ ചേട്ടൻ തുടങ്ങിയ കഥാപാത്രങ്ങളെ മലയാളത്തിന് സമ്മാനിച്ചത് അദ്ദേഹമാണ്.
ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ കുലപതിയായ ശങ്കറിനോടൊപ്പം ശങ്കേഴ്സ് വീക്കിലിയിൽ പരിശീലനം നേടിയ കാർട്ടൂണിസ്റ്റുകളിൽ ഒരാളാണ് യേശുദാസൻ. 1963-ൽ ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ കുലപതിയായ ശങ്കറിന്റെ ശിഷ്യനായി ദില്ലിയിലെ ശങ്കേഴ്സ് വീക്ക്‌ലിയിൽ ചേർന്നു.
Also Read: Kerala Rain Alert: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്
1985-ൽ മലയാള മനോരമ ദിനപത്രത്തിൽ ചേർന്നു. ഇരുപത്തിമൂന്നു കൊല്ലത്തോളം സ്റ്റാഫ് കാർട്ടൂണിസ്റ്റായി മലയാള മനോരമയിൽ പ്രവർത്തിച്ചു. മെട്രൊ വാർത്ത, ദേശാഭിമാനി എന്നീ ദിനപത്രങ്ങളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...