Kochi: Union Budgt 2021 അവതരിപ്പിക്കപ്പെട്ടതിന് ശേഷം സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തുന്നത്.
കേന്ദ്ര ബജറ്റ് (Budget 2021) വന്നതിന് പിന്നാലെ സ്വര്‍ണ വില (Gold rate) കുറയുന്നത് തുടരുകയാണ്. വ്യാഴാഴ്ച പവന് 320 രൂപ കുറഞ്ഞ് 35,480 രൂപയായി. കഴിഞ്ഞ നാല് ദിവസത്തിനിടെ കുറഞ്ഞത് 1,320 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 4,435 രൂപയാണ് ഇപ്പോള്‍ വില.
ബജറ്റില്‍ സ്വര്‍ണത്തിന്‍റെ കസ്റ്റംസ് തീരുവ കുറച്ചതാണ് സ്വര്‍ണവിപണിയില്‍ പ്രതിഫലിക്കുന്നത്. സ്വര്‍ണത്തിന്‍റെ കസ്റ്റംസ് തീരുവ (Customs Duty) 12.5% ല്‍ നിന്ന് 7.50 %മായാണ് കുറച്ചത്. ഇതാണ് സ്വര്‍ണ വിലയില്‍ (Gold Price) ഇടിവ് വരാന്‍ കാരണം. കൂടാതെ ഡോളര്‍ കരുത്ത് നേടിയതും സ്വര്‍ണവിലയെ ബാധിച്ചതായി സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.
Also Read: Gold rate: ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
ബജറ്റിന് മുന്‍പ് മാറ്റമില്ലാതെ തുടരുകയായിരുന്ന സ്വര്‍ണ വില ബജറ്റിന് തൊട്ടുമുന്‍പ് 160 രൂപ ഉയര്‍ന്ന ശേഷം മണിക്കൂറുകള്‍ക്കകം ഇടിവ് നേരിടുകയായിരുന്നു.
രാജ്യത്ത് അടുത്ത കാലത്തായി സ്വര്‍ണ്ണക്കടത്ത് വര്‍ദ്ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്താണ് സര്‍ക്കാര്‍ കസ്റ്റംസ് തീരുവ കുറച്ചിരിയ്ക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...