Fake video case against LDF candidate: ജോ ജോസഫിനെതിരെ വ്യാജ വിഡിയോ പ്രചരിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ

Fake video case against LDF candidate: തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ ഒരാൾ കസ്റ്റസിയിൽ

Written by - Zee Malayalam News Desk | Last Updated : May 27, 2022, 06:45 AM IST
  • ജോ ജോസഫിനെതിരെ വ്യാജ വിഡിയോ പ്രചരിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ
  • പാലക്കാട് സ്വദേശി ശിവദാസനാണ് അറസ്റ്റിലായത്
  • കെടിഡിസി ജീവനക്കാരനായ ഇയാൾ മുൻ യൂത്ത് കോൺഗ്രസ് ഭാരവാഹിയാണ്
Fake video case against LDF candidate: ജോ ജോസഫിനെതിരെ വ്യാജ വിഡിയോ പ്രചരിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ

കൊച്ചി: Fake video case against LDF candidate: തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ ഒരാൾ കസ്റ്റസിയിൽ. പാലക്കാട് സ്വദേശി ശിവദാസനാണ് അറസ്റ്റിലായത്. കെടിഡിസി  ജീവനക്കാരനായ ഇയാൾ മുൻ യൂത്ത് കോൺഗ്രസ് ഭാരവാഹിയാണെന്ന്  പോലീസ് അറിയിച്ചു. 

മാത്രമല്ല സംഭവത്തില്‍ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന. പ്രതികള്‍ സമൂഹമാധ്യമത്തിൽ മൂന്നു വ്യാജ ഐഡിയുണ്ടാക്കിയാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഒപ്പം പിടിക്കപ്പെടാതിരിക്കാൻ ഇന്റർനെറ്റ് തിരിച്ചറിയൽ വിവരങ്ങൾ മറയ്ക്കാനുള്ള വിപിൻ സംവിധാനവും ഉപയോഗിച്ചിട്ടുണ്ടെന്നും വീഡിയോ പ്രചരിപ്പിച്ചശേഷം ഈ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തുവെന്നും പോലീസ് പറഞ്ഞു. 

Also Read: വര്‍ഗീയ ശക്തികളുടെ വോട്ടിനായി സിപിഎം ഓടിനടക്കുന്നുവെന്ന് കെ.സുധാകരന്‍ എംപി

എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ വ്യജ പ്രചാരണം നടക്കുന്നതായി മുൻ എംഎൽഎ നൽകിയ പരാതിയിലാണ് കൊച്ചി സിറ്റി പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധന ആരംഭിച്ചത്. 

പ്രചാരണം മുറുകുന്നതിനിടെയും തൃക്കാക്കരയിലെ പ്രധാന ചർച്ച ജോയ്ക്കെതിരായ വ്യാജ അശ്ലീല വീഡിയോ ആയിരുന്നു. പ്രചാരണത്തിന് പിന്നിൽ യുഡിഎഫാണെന്ന് സിപിഎം ആരോപിച്ചിരുന്നു. വ്യജ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപി ഉൾപ്പെടെയുള്ളവർക്ക് ജോ ജോസഫ് പരാതി നൽകിയിരുന്നു. ഇതിനെതിരെ ജോയുടെ ഭാര്യയും രംഗത്തെത്തിയിരുന്നു. 

ഇതിനിടയിൽ തൃക്കാക്കരയിലേത് രാഷ്ട്രീയ പോരാട്ടമാണെന്ന് വ്യക്തമാക്കിയ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് വ്യക്തിപരമായ ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News