ഒരു വെറൈറ്റി ട്രൈ ചെയ്താലോ?... രാവിലത്തെ പുട്ട് ബാക്കിയുണ്ടോ? എങ്കിൽ ഒരു സ്വീറ്റ് ലഡ്ഡു ഉണ്ടാക്കാം വീട്ടിൽ ഉളള കുറഞ്ഞ സാധനങ്ങൾ കൊണ്ട് നിമിഷ നേരം കൊണ്ട് പുട്ട് ലഡ്ഡു ഉണ്ടാക്കും.
ഉണ്ടാക്കുന്ന രീതി
ആദ്യം ബാക്കി വന്ന പുട്ട് ഒന്ന് പൊടിച്ചെടുക്കാം. വലിയ കട്ടകളൊന്നുമില്ലാതിരിക്കാൻ കഴിവതും മിക്സിയിൽ പൊടിച്ചെടുക്കുക. ശേഷം ഒരു പാനിൽ അൽപം നെയ്യ് ഒഴിച്ച് കറുത്ത മുന്തിരിയോ അണ്ടിപ്പരിപ്പോ വറുത്തെടുക്കുക. അതേ പാനിൽ തന്നെ മിതമായ അളവിൽ വെളളം ഒഴിക്കുക.
Also Read: Health News: വേനൽക്കാലത്ത് ഓറഞ്ച് കഴിക്കുന്നതുകൊണ്ടുള്ള 5 മാന്ത്രിക ഗുണങ്ങൾ അറിയാം!
ചൂടാവുമ്പോൾ മധുരത്തിന് ആവശ്യമായ പഞ്ചസാര (അളവ് കൂട്ടുകയോ കുറക്കുകയോ ചെയ്യാം), അര സ്പൂൺ ഏലക്കാ പൊടി, അര സ്പൂൺ നെയ്യ്, ഒരു നുളള് മഞ്ഞൾ പൊടി (ഇത് നിറത്തിന് വേണ്ടി മാത്രം) എന്നി ചേർക്കുക.
ALSO READ: ചക്ക ഉണ്ണിയപ്പം,ചായക്കൊപ്പമൊരു കിടിലൻ സ്നാക്ക്
ഇവ യോജിച്ചതിനു ശേഷം പൊടിച്ചെടുത്ത പുട്ട് ചേർത്ത് നന്നായി ഇളക്കുക. വെളളം വലിഞ്ഞ് കട്ടിയായാൽ തീ ഓഫ് ചെയ്യാം. അൽപം തണുത്തതിന് ശേഷം ഉരുളകളാക്കി അതിൽ നേരത്തെ എടുത്ത് വെച്ച കറുത്ത മുന്തിരിയോ അണ്ടിപ്പരിപ്പോ കൂടെ ചേർക്കുക. ചുരുങ്ങിയ സമയം കൊണ്ട് സ്വാദിഷ്ടമായ ഡ്യൂപ്ലിക്കേറ്റ് ലഡ്ഡു തയ്യാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.