News Round Up:കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

Written by - Zee Malayalam News Desk | Last Updated : Jan 28, 2021, 04:58 PM IST
  • Alappuzha Bypass: ആലപ്പുഴ ബൈപാസ് നാടിന് സമർപ്പിച്ചു
  • Amit Shah കർഷക പ്രക്ഷോഭത്തിനിടെ പരിക്കേറ്റ Delhi Police ഉദ്യോഗസ്ഥരെ ഇന്ന് സന്ദർശിക്കും
  • Manglamkunnu Karnan ചരിഞ്ഞു ; വിടവാങ്ങിയത് ഉത്സവ പറമ്പുകളിലെ 'തലയെടുപ്പിന്റെ ചക്രവ‍ർത്തി' ​
  • Puducherry: കോൺഗ്രസിൽ കൂട്ടരാജി; 13 നേതാക്കൾ ബിജെപിയിലേക്ക്
News Round Up:കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ

Alappuzha Bypass: ആലപ്പുഴ ബൈപാസ് നാടിന് സമർപ്പിച്ചു
കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ആലപ്പുഴ ബൈപാസ് ഇന്ന് ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു.  കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ഓൺലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു.  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായിരുന്നു.  

Amit Shah കർഷക പ്രക്ഷോഭത്തിനിടെ പരിക്കേറ്റ Delhi Police ഉദ്യോഗസ്ഥരെ ഇന്ന് സന്ദർശിക്കും
Republic Day ൽ കാർഷിക നിയമത്തിനെതിരെ കർഷകരുടെ പ്രക്ഷോഭത്തിൽ പരിക്കേറ്റ Delhi Police ഉദ്യോഗസ്ഥരെ ഇന്ന് ആഭ്യന്തര മന്ത്രി Amit Shah സന്ദർശിക്കും. നോർത്ത് ഡൽഹിയിലെ രണ്ട് ആശുപത്രികളിലാണ് അമിത് ഷാ സന്ദർശനം നടത്തുന്നത്.

Manglamkunnu Karnan ചരിഞ്ഞു ; വിടവാങ്ങിയത് ഉത്സവ പറമ്പുകളിലെ 'തലയെടുപ്പിന്റെ ചക്രവ‍ർത്തി' ​
കേരളത്തിലെ പൂരപ്പറമ്പുകളെ ആവേശ കൊള്ളിപ്പിക്കുന്ന തലയെടുപ്പിന്റെ ഉടമയായ മം​ഗലാംകുന്ന് കർണൻ (Mangalamkunnu Karnan) ചരിഞ്ഞു. 60 വയസുകാരനായ കർണൻ ഹൃദയഘാതത്തെ തുടർന്നാണ് ചരിഞ്ഞത്. കുറെ നാളുകളായി പ്രായമായതിന്റെ പ്രശ്നങ്ങൾ കർണനെ ബാധിച്ചിരുന്നു.

Puducherry: കോൺഗ്രസിൽ കൂട്ടരാജി; 13 നേതാക്കൾ ബിജെപിയിലേക്ക്
പുതുച്ചേരിയിൽ കോണ്‍ഗ്രസിന് തിരിച്ചടി.  പാര്‍ട്ടിയിയിലെ 13 പ്രമുഖ നേതാക്കൾ രാജിവെച്ചിരിക്കുകയാണ്.  മുന്‍ എംഎല്‍എ, പാര്‍ട്ടിയുടെ അഞ്ച് ജനറല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍ എന്നിവരും രാജിവച്ചവരിൽ ഉൾപ്പെടുന്നു. 

Daniel Pearl Murder: പ്രതിയെ ഉടൻ വിട്ടയക്കാൻ Pakistan Supreme Court ന്റെ ഉത്തരവ്
Daniel Pearl എന്ന മാധ്യമപ്രവർത്തകന്റെ കൊലപാതകക്കേസിൽ  ശിക്ഷ അനുഭവിച്ച് കൊണ്ടിരിക്കുന്ന അഹമ്മദ് ഒമർ ഷെയ്‌ഖിനെ ഉടൻ വിട്ടയയ്ക്കാൻ പാകിസ്താൻ സുപ്രീം കോടതി ഉത്തരവിട്ടു. സിന്ധ് ഗവണ്മെന്റ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് പാകിസ്താൻ കോടതി ഈ ഉത്തരവിട്ടത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News