US Visa: H1B വിസയുള്ളവരുടെ ജീവിത പങ്കാളിക്ക്‌ തൊഴില്‍ അനുമതി നല്‍കാനുള്ള നീക്കവുമായി Joe Biden

അമേരിക്കന്‍  ഇന്ത്യാക്കാര്‍ക്ക് ആഹ്ളാദിക്കാം,  പ്രതീക്ഷയേകുന്ന നീക്കവുമായി Joe Biden ഭരണകൂടം...

Written by - Zee Malayalam News Desk | Last Updated : Jan 28, 2021, 04:14 PM IST
  • H1B വിസയുള്ളവരുടെ ജീവിത പങ്കാളിക്ക്‌ തൊഴില്‍ ചെയ്യാന്‍ അനുമതി നല്‍കുന്ന പദ്ധതി റദ്ദു ചെയ്യാനുള്ള നടപടി പിന്‍വലിക്കാന്‍ ഒരുങ്ങുകയാണ് US President Joe Biden
  • Joe Bidenന്‍റെ കുടിയേറ്റ നയങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചിരിയ്ക്കുകയാണ് ഇന്ത്യയിലെ IT പ്രൊഫെഷണലുകള്‍.
  • H1B വിസ, കുടിയേറ്റം എന്നീ വിഷയങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്‍റ് Joe Bidenന്‍റെ നിലപാടിനെ സ്വാഗതം ചെയ്യുകയാണ് ഇന്ത്യയിലെ സാങ്കേതികവിദ്യ വ്യവസായ ലോകം
US Visa: H1B വിസയുള്ളവരുടെ ജീവിത പങ്കാളിക്ക്‌ തൊഴില്‍ അനുമതി നല്‍കാനുള്ള നീക്കവുമായി Joe Biden

Washington: അമേരിക്കന്‍  ഇന്ത്യാക്കാര്‍ക്ക് ആഹ്ളാദിക്കാം,  പ്രതീക്ഷയേകുന്ന നീക്കവുമായി Joe Biden ഭരണകൂടം...

H1B വിസയുള്ളവരുടെ ജീവിത പങ്കാളിക്ക്‌ തൊഴില്‍ ചെയ്യാന്‍ അനുമതി നല്‍കുന്ന പദ്ധതി റദ്ദു ചെയ്യാനുള്ള നടപടി പിന്‍വലിക്കാന്‍ ഒരുങ്ങുകയാണ്  US President Joe Biden.

മുന്‍പ് ട്രംപ് ഭരണകൂടം  H1B Visa ഉള്ളവരുടെ ജീവിത പങ്കാളിക്ക്‌  (H4 Visa) തൊഴില്‍ അനുമതി നല്‍കുന്ന പദ്ധതി റദ്ദ്  ചെയ്യാന്‍  ഒരുങ്ങിയപ്പോള്‍ അന്ന് അതിനെ ശക്തമായി എതിര്‍ത്ത് കമല ഹാരിസ് (Kamala Harris രംഗത്തെത്തിയിരുന്നു. എന്നാല്‍ അധികാരമേറ്റയുടന്‍തന്നെ നയങ്ങളില്‍ മാറ്റം വരുത്തിയിരിയ്ക്കുകയാണ് ബൈഡന്‍ ഭരണകൂടം...

അതേസമയം,  Joe Bidenന്‍റെ  കുടിയേറ്റ നയങ്ങളില്‍  പ്രതീക്ഷയര്‍പ്പിച്ചിരിയ്ക്കുകയാണ്  ഇന്ത്യയിലെ IT  പ്രൊഫെഷണലുകള്‍.  H1B വിസ,  കുടിയേറ്റം എന്നീ വിഷയങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്‍റ്  Joe Bidenന്‍റെ നിലപാടിനെ സ്വാഗതം ചെയ്യുകയാണ് ഇന്ത്യയിലെ സാങ്കേതികവിദ്യ വ്യവസായ ലോകം. 

വ്യാപാരത്തിലും കുടിയേറ്റത്തിലും പുതിയ സമീപനം സ്വീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ്  Joe Biden പ്രഖ്യാപിച്ചിരുന്നു.  മുന്‍ ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ ഹാനികരമായ നിയന്ത്രണ നയങ്ങളില്‍ ആവശ്യമായ മാറ്റം കൊണ്ടുവരുമെന്നതില്‍ ബൈഡനുള്ള  പ്രതിജ്ഞാബദ്ധതയെ നാസ്‌കോം സ്വാഗതം ചെയ്തിരുന്നു.

അമേരിക്കയില്‍ സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറി൦ഗ്, എന്നീ മേഖലകളില്‍ നിലനില്‍ക്കുന്ന പ്രതിഭാദാരിദ്ര്യം ഒരു പ്രധാന വെല്ലുവിളിയാണ്.   ജനുവരി 2013ലെ കണക്കുകള്‍ അനുസരിച്ച്‌ കംപ്യൂട്ടര്‍ അധിഷ്ഠിത തൊഴില്‍ മേഖലയില്‍ 7,50,000ല്‍ അധികം പേരുടെ കുറവ് നിലനില്‍ക്കുന്നുണ്ട്. 2020 മെയ് മാസത്തിനുശേഷം ഇതില്‍ 20% വര്‍ദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. 

അമേരിക്കയില്‍  എല്ലാ  മേഖലയിലും തൊഴിലില്ലായ്മ രൂക്ഷമായിരിക്കേ ഉയര്‍ന്ന സാങ്കേതിക കഴിവുകള്‍ ആവശ്യമുള്ള മേഘലകളില്‍  ജോലിക്കാരുടെ ഒഴിവുകള്‍ കൂടുതലാണെന്ന് നാസ്‌കോം പറയുന്നു. ഈ അവസരം ഏറ്റവുമധികം പ്രയോജനപ്പെടുത്താന്‍ കഴിയുക ഇന്ത്യയില്‍ നിന്നുള്ള  ഐടി പ്രൊഫെഷണലുകള്‍ക്കാണ്. 

കൂടാതെ,  മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള പൗരന്‍മാര്‍ക്ക് ഗ്രീന്‍ കാര്‍ഡ് അനുവദിക്കുന്നതിന് ഓരോ രാജ്യങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള പരിധി നീക്കം ചെയ്യാനുള്ള ബില്‍ ഉടന്‍ തന്നെ Joe Biden കോണ്‍ഗ്രസിന് അയക്കുമെന്നാണ് പ്രതീക്ഷ.  ഇത് ഇന്ത്യയില്‍ നിന്നുള്ള ഐടി പ്രൊഫെഷണലുകള്‍ക്ക് ഏറെ  പ്രയോജനം ചെയ്യുന്ന ഒന്നാണ്.

എച്ച്‌1ബി വിസാ പദ്ധതിയില്‍ ഡൊണാള്‍ഡ് ട്രംപ് (Donald Trump)  ഭരണകൂടം അനവധി നിയന്ത്രണങ്ങളും മാറ്റങ്ങളും വരുത്തിയിരുന്നു.  വിദേശികളായ തൊഴിലാളികള്‍ക്ക് നല്‍കുന്ന ഉയര്‍ന്ന വേതനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ട്രംപ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. 

Also read: Joe Biden അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ്, 127 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള കു​ടും​ബ ബൈ​ബി​ളി​ല്‍ തൊട്ട് സ​ത്യ​പ്ര​തി​ജ്ഞ

ജോലി ചെയ്യുന്നതിനായി അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍ സാധാരണ ഉപയോഗിക്കുന്നത് എച്ച്‌1ബി വിസയാണ്. എല്ലാ മേഖലകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടും ട്രംപ് ഭരണകൂടം അനവധി ചട്ടങ്ങള്‍ പ്രാബല്യത്തിലാക്കിയിരുന്നു. 

Also read: Biden ആദ്യം തന്നെ Trump നെ തിരുത്തി; റദ്ദാക്കിയത് 15 ഉത്തരവുകൾ

IT മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് സാധാരണയായി H1B വിസ അനുവദിക്കാറുള്ളത്. ഇന്ത്യയില്‍ നിന്നുള്ള ഐടി പ്രൊഫഷണലുകളാണ് ആ വിസയുടെ പ്രധാന ഉപഭോക്താക്കള്‍

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News