Wayanad landslide: പകലെന്നില്ല, രാത്രിയെന്നില്ല; മുഴുവന്‍ സമയവും ദുരന്തമുഖത്ത് കാവലായി പോലീസ്

Kerala Police rescue operations in Wayanad: കേരള പോലീസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവര്‍ത്തനം നടത്തിവരുമ്പോഴാണ് രണ്ടാമത്തെ ഉരുള്‍പൊട്ടല്‍ നടക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 12, 2024, 09:23 PM IST
  • കേരള പോലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചു.
  • തീര്‍ത്തും ഒറ്റപ്പെട്ട മുണ്ടക്കൈയിലേക്ക് കടക്കാന്‍ ആദ്യം പാലം നിര്‍മിച്ചത് എസ്.ഒ.ജി ആണ്.
  • ദുരന്ത ബാധിത മേഖലകളിലും, മേപ്പാടി, കല്‍പ്പറ്റ ഭാഗങ്ങളിലും കൂടുതല്‍ പോലീസിനെ വിന്യസിച്ചു.
Wayanad landslide: പകലെന്നില്ല, രാത്രിയെന്നില്ല; മുഴുവന്‍ സമയവും ദുരന്തമുഖത്ത് കാവലായി പോലീസ്

കല്‍പ്പറ്റ: രാപ്പകല്‍ ഭേദമന്യേ മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിത പ്രദേശങ്ങളില്‍ കാവലായും കരുതലായും പോലീസ്. ദുരന്തം നടന്ന് തുടര്‍ച്ചയായ 14-ാം ദിവസവും പോലീസ് സേവന രംഗത്തുണ്ട്. ഉരുള്‍പൊട്ടല്‍ അറിഞ്ഞപ്പോള്‍ തന്നെ ആദ്യം ഓടിയെത്തിയത് മേപ്പാടി പോലീസാണ്. തൊട്ടുപിന്നാലെ 2.30ഓടെ ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ ഐ.പി.എസും സംഘവും സ്ഥലത്തെത്തി. ദുരന്തത്തിന്റെ വ്യാപ്തി കണ്ട് പകച്ചു നില്‍ക്കാതെ നാട്ടുകാരെയും സന്നദ്ധ സംഘടനകളെയും ഉള്‍പ്പെടുത്തി രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം നല്‍കാന്‍ പോലീസിന് കഴിഞ്ഞു.

രക്ഷാപ്രവര്‍ത്തനം നടത്തിവരുമ്പോഴാണ് രണ്ടാമത്തെ ഉരുള്‍പൊട്ടല്‍ നടക്കുന്നത്. ഉഗ്ര ശബ്ദത്തോടെ ജലവും മണ്ണും പാറക്കല്ലുകളും കുതിച്ചെത്തിയപ്പോള്‍ എല്ലാവരും ജീവനും കൊണ്ടോടിയെങ്കിലും പിന്നീടും ദൗത്യം തുടര്‍ന്നു. കേരള പോലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചു. ദുരന്ത മുഖത്ത് ആദ്യ മങ്കി റോപ്പ് ഓപ്പറേഷന്‍ നടത്തി മുണ്ടക്കൈ ഭാഗത്ത് കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തിയത് എസ്.ഒ.ജിയാണ്. കൈക്കുഞ്ഞുങ്ങളെ നെഞ്ചോടുചേര്‍ത്തും തോളത്തിരുത്തിയും പുഴയും കുന്നും കടന്നുവന്ന സ്ത്രീകളെയും മുതിര്‍ന്നവരെയും സുരക്ഷിതസ്ഥാനങ്ങളിലേയ്ക്കവര്‍ എത്തിച്ചു. പ്രതികൂല കാലാവസ്ഥയില്‍ കൂസാതെ, രാത്രിയെന്നോ പകലെന്നോ കണക്കിലെടുക്കാതെ രക്ഷാപ്രവര്‍ത്തനത്തില്‍ ഇവര്‍ മുന്നിട്ട് നിന്നു. ചൂരല്‍മല പാലം തകര്‍ന്ന് തീര്‍ത്തും ഒറ്റപ്പെട്ട മുണ്ടക്കൈയിലേക്ക് കടക്കാന്‍ ആദ്യം പാലം നിര്‍മിച്ചതും എസ്.ഒ.ജി ആണ്. ആ പാലമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് മറ്റുള്ളവരെ രക്ഷിക്കാന്‍ മുണ്ടക്കൈ ഭാഗങ്ങളിലേക്ക് എത്തിപ്പെടാന്‍ സഹായകമായതും. 

ALSO READ: എൻ.ഐ.ആർ.എഫ് റാങ്കിം​ഗ്; ആദ്യ 300 ൽ 71 കോളേജുകളും കേരളത്തിലേത്, അഭിമാന നേട്ടം

ആര്‍മി അടക്കമുള്ള ഫോഴ്സിന് മികച്ച രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുവാനുളള സാഹചര്യം ഒരുക്കികൊടുത്തതും കേരള പോലീസാണ്. ദുരന്ത ബാധിത മേഖലകളിലും, മേപ്പാടി, കല്‍പ്പറ്റ ഭാഗങ്ങളിലും കൂടുതല്‍ പോലീസിനെ വിന്യസിച്ചു. അനാവശ്യ യാത്രകള്‍ തടഞ്ഞു. ആംബുലന്‍സുകളും മറ്റു അവശ്യ സര്‍വീസുകളെയും അതിവേഗം കടത്തിവിട്ടു. ദുരന്ത മേഖലയില്‍ തിരച്ചില്‍, തിരച്ചിലിന് മേല്‍നോട്ടം വഹിക്കല്‍, ട്രാഫിക് നിയന്ത്രണം, വെഹിക്കിള്‍ പട്രോളിങ്, ഫൂട്ട് പട്രോളിങ്, മരണപ്പെട്ടവരുടെ ഇന്‍ക്വസ്റ്റ് നടപടിക്രമങ്ങള്‍, ബോഡി എസ്‌കോര്‍ട്ട്, ഡാറ്റ ശേഖരണം, ദുരന്ത പ്രദേശത്ത് കളവ് നടക്കുന്നതുമായി ബന്ധപ്പെട്ടുള്ള രഹസ്യ നിരീക്ഷണം, കാണാതായവരെ കണ്ടെത്തുന്നതിനായുള്ള വിദഗ്ദ അന്വേഷണം തുടങ്ങിയ ഡ്യൂട്ടികളാണ് പോലീസ് നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി മേപ്പാടിയിലും ചൂരല്‍മലയിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ കണ്ട്രോള്‍ റൂമുകളുണ്ട്.

ക്രമസമാധാന പാലന ചുമതലയുള്ള എം.ആര്‍ അജിത്കുമാറിന്റെ (അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്) മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങളുടെ ഏകോപനം. കെ. സേതുരാമന്‍ (ഉത്തരമേഖല ഇന്‍സ്പെക്ടര്‍ ജനറല്‍), തോംസണ്‍ ജോസ് (ഡി.ഐ. ജി കണ്ണൂര്‍ മേഖല ). ടി നാരായണന്‍ (ജില്ലാ പോലീസ് മേധാവി), തപോഷ് ബസുമതാരി (എസ്. പി, സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്) തുടങ്ങിയവരും പോലീസ് ദൗത്യങ്ങളെ ഏകോപിപ്പിച്ചു. 24 മണിക്കൂറും മേഖലകളില്‍ പോലീസിന്റെ നേതൃത്വത്തില്‍ സുരക്ഷ ഉറപ്പ് വരുത്തുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News