ചൂരല്‍ മല ബാങ്കിലെ വായ്പകള്‍ എഴുതി തള്ളാൻ തീരുമാനിച്ച് കേരള ബാങ്ക്. വയനാട് ജില്ലയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാതലത്തിലാണ് വായ്പകള്‍ എഴുതി തള്ളാന്‍ ഭരണ സമിതി യോഗം തീരുമാനമെടുത്തത്. ചൂരല്‍ മല ശാഖയിലെ വായ്പക്കാരില്‍ മരണപ്പെട്ടവരുടെയും ഈടു നല്‍കിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവന്‍ വായ്പകളും എഴുതി തള്ളും.
ആദ്യ ഘട്ടത്തിൽ 6,65,000 രൂപയുടെ ബാധ്യതകൾ എഴുതി തള്ളുമെന്നാണ് റിപ്പോർട്ട്. പ്രാഥമിക പട്ടികയില്‍ 9 പേരുടെ വായ്പകളാണ് എഴുതി തള്ളാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. അതേസമയം മറ്റ് ശാഖകളില്‍ വായ്പകൾ ഉള്ളവരുടെ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അവർക്കും സമാന സഹായം നല്‍കണം എന്ന ആവശ്യം ഉയരുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ കേരള ബാങ്ക് നല്‍കിയിരുന്നു. കൂടാതെ ബാങ്കിലെ ജീവനക്കാര്‍ സ്വമേധയാ അഞ്ച് ദിവസത്തെ ശമ്പളം കൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവിൽ 97 കോടിയോളം രൂപയാണ് വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടുള്ളത്.
Read Also: സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞ് കോഴി വില; കാരണം ഇതാണ്
ജൂലൈ 30നുണ്ടായ ദുരന്തത്തില്‍ ഇതുവരെ 229 മൃതദേഹങ്ങളും 198 ശരീര ഭാഗങ്ങളും ലഭിച്ചു. 178 പേരെ തിരിച്ചറിഞ്ഞു. ശരീരഭാഗങ്ങള്‍ തിരിച്ചറിയാനുള്ള ഡിഎന്‍എ പരിശോധന ഉടന്‍ പൂര്‍ത്തിയാകും. എന്നാൽ 130 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ജില്ലാ ഭരണകൂടം പുറത്തിറക്കിയ കരട് പട്ടികയില്‍ വ്യക്തമാക്കിയിട്ടുള്ളത്.
ഇവരെ കണ്ടെത്താനായി മലപ്പുറം ജില്ലയിലെ ചാലിയാറില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വിശദമായ തിരച്ചില്‍ നടത്തും. അഞ്ചിടങ്ങളിലായിട്ടായിരിക്കും പരിശോധന നടത്തുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. ജില്ലയില്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി നാലായിരത്തിലധികം പേരാണ് കഴിയുന്നത്.
ഞായറാഴ്ച സന്നദ്ധ പ്രവര്‍ത്തകരുടെയും പ്രദേശ വാസികളുടെയും നേതൃത്വത്തില്‍ ജനകീയ തിരച്ചില്‍ നടത്തി. തിരച്ചലില്‍ കാന്തന്‍ പാറ വനത്തിനുള്ളില്‍ നിന്നും മൂന്ന് ശരീര ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു.
ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് അടിയന്തര ധന സഹായമായി 10,000 രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. നിലവിൽ ദുരന്തത്തില്‍ രക്ഷപ്പെട്ടവര്‍ക്കായി താല്‍ക്കാലിക വാടക വീടുകള്‍ സജ്ജമാക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.