ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണ ക്രമക്കേട്: മാല മാറ്റിവെച്ചതെന്ന് ദേവസ്വം വിജിലൻസ്

ഏറ്റുമാനൂര്‍ അമ്പലത്തിലെ തിരുവാഭരണത്തിലെ മാല കാണാതായ സംഭവത്തില്‍ മാല മാറ്റിവച്ചതെന്ന് റിപ്പോര്‍ട്ട്. ദേവസ്വം വിജിലന്‍സിന്റെയാണ് റിപ്പോർട്ട്.  

Written by - Zee Malayalam News Desk | Last Updated : Sep 2, 2021, 10:10 AM IST
  • ഏറ്റുമാനൂര്‍ അമ്പലത്തിലെ തിരുവാഭരണത്തിലെ മാല മാറ്റിവച്ചതെന്ന് റിപ്പോര്‍ട്ട്
  • ദേവസ്വം വിജിലന്‍സിന്റെയാണ് റിപ്പോർട്ട്
  • മാലകളുടെ സ്വര്‍ണത്തില്‍ വ്യത്യാസമില്ലെന്ന് ദേവസ്വം വിജിലന്‍സ്
ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണ ക്രമക്കേട്: മാല മാറ്റിവെച്ചതെന്ന് ദേവസ്വം വിജിലൻസ്

കോട്ടയം: ഏറ്റുമാനൂര്‍ അമ്പലത്തിലെ തിരുവാഭരണത്തിലെ മാല കാണാതായ സംഭവത്തില്‍ മാല മാറ്റിവച്ചതെന്ന് റിപ്പോര്‍ട്ട്. ദേവസ്വം വിജിലന്‍സിന്റെയാണ് റിപ്പോർട്ട്. എന്നാൽ  മാലകളുടെ സ്വര്‍ണത്തില്‍ വ്യത്യാസമില്ലെന്ന് ദേവസ്വം വിജിലന്‍സ് ദേവസ്വം ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കി. 

സംഭവം ദേവസ്വത്തിനെ അറിയിക്കുന്നതില്‍ ക്ഷേത്ര ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ദേവസ്വം വിജിലന്‍സിന്റെ ഈ കണ്ടെത്തല്‍ തിരുവാഭരണം (Ettumanoor Temple) കമ്മീഷണറുടെ റിപ്പോര്‍ട്ടിന് വിരുദ്ധമാണ് മാത്രമല്ല മുന്‍ മേല്‍ശാന്തിക്കെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

Also Read: Ettumanoor Mahadeva Temple : ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണത്തിലെ മാലയിൽ മുത്തുകൾ കാണാനില്ലയെന്ന് പരാതി

നിത്യവും വിഗ്രഹത്തില്‍ ചാര്‍ത്തുന്ന രുദ്രാക്ഷ മാലയിലെ (Ettumanoor Temple) ഒൻപത് മുത്തുകളാണ് കാണാതായത്. വിഷയത്തിൽ മോഷണ കുറ്റത്തിന് പൊലീസ് കേസെടുത്തിരുന്നു. 23 ഗ്രാം സ്വര്‍ണ്ണം അടങ്ങിയ മാല കാണാതായി എന്നതാണ് കേസിലെ പരാതി. 

കേസെടുത്തത് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്.  ആരെയും ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ല. 81 മുത്തുകള്‍ ഉള്ള മാല എടുത്തു മാറ്റി 72 മുത്തുകള്‍ ഉള്ള മാല കൊണ്ടുവച്ചു എന്നായിരുന്നു പൊലീസിന്റെ നിഗമനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News