Kerala Assembly Election 2021 : ഉമ്മൻ ചാണ്ടിയുടെ മരുമകൻ വർഗീസ് ജോർജ് Twenty20 യിൽ, പാർട്ടിയിൽ ചേർന്നത് ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിക്കാനല്ലെന്ന് വർഗീസ് ജോർജ്

കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് വ‍ർ​ഗീസ് ജോ‍ർജിന് ട്വിന്റിയിൽ അം​ഗത്വം നൽകിയത്. ട്വിന്റി20യുടെ സെക്രട്ടറിയായും ഉപേദശകസമിതി അം​ഗം എന്നീ ചുമതലകളാണ് വർ​ഗീസ് ജോർജിന് നൽകിയത്. വിദേശത്ത് ഒരു കമ്പിയിൽ സിഇഒയായി പ്രവർത്തിക്കുകയായിരുന്ന വ‍ർ​ഗീസ് ആ ജോലി രാജിവെച്ചാണ് ട്വിന്റി20 യിൽ അം​ഗത്വമെടുത്തത്.

Written by - Zee Malayalam News Desk | Last Updated : Mar 20, 2021, 01:06 PM IST
  • മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരുമകൻ ട്വിന്റി20യിൽ.
  • മകൾ മറിയാ ജോർജിന്റെ ഭർത്താവ് വർഗീസ് ജോർജാണ് ട്വിന്റി20യിൽ ചേർന്നത്.
  • \യൂത്ത് വിങ് കോർഡ്നേറ്ററായി ചുമതല എറ്റെടുത്തു.
  • നടനും സംവിധായകനുമായ ലാലും ട്വിന്റി20യിൽ.
Kerala Assembly Election 2021 : ഉമ്മൻ ചാണ്ടിയുടെ മരുമകൻ വർഗീസ് ജോർജ് Twenty20 യിൽ, പാർട്ടിയിൽ ചേർന്നത് ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിക്കാനല്ലെന്ന് വർഗീസ് ജോർജ്

Kochi : മുൻ മുഖ്യമന്ത്രി Oommen Chandy യുടെ മരുമകൻ Varghese George Twenty20 യിൽ ചേ‍‍ർന്നു. ഇന്ന് രാവിലെ ട്വിന്റി20യുടെ ഭാരിവാഹികളുടെ പ്രഖ്യാപന യോ​ഗത്തിലാണ് ഉമ്മൻ ചാണ്ടിയുടെ മൂത്ത മകൾ മരിയാ ഉമ്മന്റെ ഭാർത്താവ് വ‍ർഗീസ് ജോ‍ർജ് പാ‍ർട്ടയിൽ ചേർന്നതായി അറിയിച്ചത്. 

കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് വ‍ർ​ഗീസ് ജോ‍ർജിന് ട്വിന്റിയിൽ അം​ഗത്വം നൽകിയത്. ട്വിന്റി20യുടെ സെക്രട്ടറിയായും ഉപേദശകസമിതി അം​ഗം എന്നീ ചുമതലകളാണ് വർ​ഗീസ് ജോർജിന് നൽകിയത്. വിദേശത്ത് ഒരു കമ്പിയിൽ സിഇഒയായി പ്രവർത്തിക്കുകയായിരുന്ന വ‍ർ​ഗീസ് ആ ജോലി രാജിവെച്ചാണ് ട്വിന്റി20 യിൽ അം​ഗത്വമെടുത്തത്.

ALSO READ : Kerala Assembly Election 2021 Live : യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി ; ഐശ്വര്യ കേരളം ലോകോത്തര കേരളം എന്ന് പേരിലാണ് പ്രകടന പത്രിക ഇറക്കിയത്

ഇതുവരെ ഒരു പാ‍ർട്ടിയുടെയും ഭാ​ഗമല്ലായിരുന്ന താൻ ട്വിന്റി20യുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായിയാണ് പാർട്ടിയിൽ അം​ഗത്വം എടുത്തതെന്ന് വ‌ർ​ഗീസ് കൊച്ചിയിൽ നടന്ന ചടങ്ങിൽ പറഞ്ഞു. 2014ലാണ് വ‌​ർ​ഗീസ് ഉമ്മൻ ചാണ്ടിയുടെ മകൾ മറിയയെ വിവാഹം ചെയ്യുന്നത്. 

അതേസമയം രാഷ്ട്രീയത്തിൽ തന്റെ സർവകലശാല ഉമ്മൻ ചാണ്ടി തന്നെയാണെന്ന് വർ​ഗീസ് പ്രഖ്യാപന വേളയിൽ പറഞ്ഞു. ഒരിക്കലും ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിക്കിലെന്നും വർ​ഗീസ് പറഞ്ഞു. 

ALSO READ : Kerala Assembly Election 2021: നാല് 'V'കള്‍ മുദ്രാവാക്യമാക്കി ഇ. ശ്രീധരന്‍ അങ്കത്തട്ടില്‍

വർ​ഗീസ് ജോ‌‌ർജിനെ കൂടാതെ നടനും സംവിധായകനുമായ ലാലും ട്വിന്റി20യിൽ അം​ഗത്വം എടുത്തതായി പ്രഖ്യാപന വേളയിലൂടെ അറിയിച്ചു. പ്രഖ്യാപന വേളയിൽ പ്രത്യേകം വീഡിയോ സന്ദേശത്തിലാണ് ലാൽ താൻ ട്വിന്റി20യിൽ അം​ഗത്വം എടുത്തതെന്ന് അറിയിച്ചത്.  പാർട്ടിയിൽ അം​ഗത്വം എടുത്ത ലാലിനെ ഉപദേശക സമിതയിൽ ഉൾപ്പെടുത്തിയെന്ന് ട്വിന്റി20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബും അറിയിച്ചു.

ALSO READ : സ്ത്രീ പ്രാതിനിധ്യം 2021 ലെ നിയമസഭയിൽ പോലും 1957 ലെ നിയമസഭയിലേതിനേക്കാൾ കൂടുതൽ ആകില്ല-Muralee Thummarukudy Post

ലാലിനൊപ്പം ലാലിന്റെ മകളുടെ ഭർത്താവ് അലൻ ആന്റണിയും ട്വിന്റി20 പ്രവേശിച്ചു. അലനെ ട്വിന്റി20യുടെ യൂത്ത് വിങ് പ്രസിഡന്റായി നിയമിക്കുകയും ചെയ്തു. സ്വകാര്യ എയർലൈൻസ് കമ്പിനിയിൽ ക്യാപ്റ്റനാണ് അലൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News