Kerala Assembly Election 2021: വട്ടിയൂർക്കാവിൽ വീണ എസ്.നായർ,കുണ്ടറയിൽ പി.സി വിഷ്ണുനാഥ്,കൽപ്പറ്റയിൽ സിദ്ധിക്ക് ,അഞ്ചിടങ്ങളിലേക്ക് കോൺഗ്രസ്സ് സ്ഥാനാർഥി പട്ടിക

പട്ടാമ്പിയും ധർമ്മടത്തെയും സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമായില്ല.

Written by - Zee Malayalam News Desk | Last Updated : Mar 16, 2021, 07:40 PM IST
  • വട്ടിയൂർക്കാവിൽ വീണ എസ് നായർ,
  • കുണ്ടറയിൽ ജെ.മേഴ്സിക്കുട്ടിയമ്മക്കെതിരെ പി.സി വിഷ്ണുനാഥ്,
  • തവന്നൂരിൽ മന്ത്രി കെ.ടി ജലീലിനെതിരെ ഫിറോസ് കുന്നംമ്പറമ്പിൽ മത്സരിക്കും. ക
Kerala Assembly Election 2021: വട്ടിയൂർക്കാവിൽ വീണ എസ്.നായർ,കുണ്ടറയിൽ പി.സി വിഷ്ണുനാഥ്,കൽപ്പറ്റയിൽ സിദ്ധിക്ക് ,അഞ്ചിടങ്ങളിലേക്ക് കോൺഗ്രസ്സ് സ്ഥാനാർഥി പട്ടിക

തിരുവനന്തപുരം: കോൺഗ്രസ്സിൻറെ ബാക്കിയുള്ള അഞ്ച് സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. വട്ടിയൂർക്കാവിൽ വീണ എസ് നായർ,കുണ്ടറയിൽ ജെ.മേഴ്സിക്കുട്ടിയമ്മക്കെതിരെ പി.സി വിഷ്ണുനാഥ്,തവന്നൂരിൽ മന്ത്രി കെ.ടി ജലീലിനെതിരെ ഫിറോസ് കുന്നമ്പറമ്പിൽ മത്സരിക്കും. കൽപ്പറ്റിയിൽ ടി.സിദ്ധിഖും,നിലമ്പുരിൽ വി.വി പ്രകാശുമാണ് സ്ഥാനാർഥികൾ. അതേസമയം  പട്ടാമ്പിയും ധർമ്മടത്തെയും സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമായില്ല.

ഇരിക്കൂറില്‍  സജീവ് ജോസഫ് തന്നെ മത്സരിക്കുമെന്നാണ് നിലവിലെ സൂചന എന്നാൽ പട്ടാമ്പി, ധര്‍മടം എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച്‌ തീരുമാനമായില്ല. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന് (Pinarayi) എതിരെ മത്സരിക്കാന്‍ ശക്തനായ സ്ഥാനാര്‍ഥിയെ തന്നെ കോൺഗ്രസ്സിന് പരിഗണിക്കേണ്ടി വരും. അതേസമയം മഹിളാ കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനം രാജിവെച്ച ലതി സുഭാഷിന് സീറ്റ് നൽകുന്ന കാര്യത്തിൽ യാതൊരു തീരുമാനവും ഇനിയുണ്ടാവില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പായി.

ALSO READ: Kerala Assembly Election 2021: അങ്ങിനെ കുടുംബശ്രീയെ വെച്ച് വോട്ട് പിടിക്കണ്ട, തിരഞ്ഞെടുപ്പ് കമ്മീഷൻ വടിയെടുക്കും

പട്ടാമ്പിയിൽ (Pattambi) റിയാസ് മുക്കോളി തന്നെയാണ് മത്സരിക്കുന്നതെന്നാണ് സൂചന. അതേസമയം ഫിറോസ് കുന്നംമ്പറമ്പിലിനെ തവനൂരിൽ മത്സരിക്കാൻ നിർത്തുന്നതിനോട് യൂത്ത് കോൺഗ്രസ്സ് പ്രാദേശിക നേതൃത്വത്തിന് വ്യാപകമായ എതിർപ്പാണ്. ഇത് പരസ്യമായി അവർ തന്നെ പുറത്ത് കാണിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് സ്ഥാനാർഥി പ്രഖ്യാപനത്തിൽ കോൺഗ്രസ്സ് വ്യക്തത വരുത്തിയത്.

ALSO READ:  Kerala Assembly Election 2021 : മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്ത് പത്രിക സമർപ്പിച്ചു, സ്ഥാനാ‍‍ർഥിയെ കണ്ടെത്താനാകാതെ UDF

യൂത്ത് കോണ്‍ഗ്രസിൻറെ മലപ്പുറത്തെ (Malappuram) തന്നെ പ്രധാനപ്പട്ട നേതാക്കളിലൊരാളായ റിയാസ് മുക്കോളിയെ നിര്‍ത്തണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ഇതോടെയാണ് ഫിറോസ് പിന്മാറ്റം പ്രഖ്യാപിച്ചത്. 'സന്തോഷത്തോടെ ഞാന്‍ മാറിനില്‍ക്കുകയാണ്. ഒരിക്കലും ആഗ്രഹിച്ചതല്ല മത്സരിക്കാന്‍, ആരെയും മാറ്റി നിര്‍ത്തിയിട്ട് എനിക്കൊരു സീറ്റ് വേണ്ട'- ഫിറോസ് കുന്നംപറമ്ബില്‍ പറഞ്ഞിരുന്നു. റിയാസ് മുക്കോളി പട്ടാമ്പിയിലെത്തുന്നതോടെ മുഹമ്മദ് മുഹസിനെതിരെ ശക്തമായ മത്സരം കാഴ്ത വെക്കാൻ റിയാസിന് പറ്റുമോ എന്ന കാര്യം കോൺഗ്രസ്സിനും സംശയമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News