Alappuzha: അയൽവാസികളായ ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക്; തടയാനെത്തിയ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു

Man Collapsed And Died: പള്ളിപ്പാട് വടക്കേക്കര കിഴക്ക് ശ്യാം നിവാസിൽ മോഹനൻ ആണ് മരിച്ചത്. ഇദ്ദേഹത്തിന് 60 വയസായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 18, 2024, 06:19 AM IST
  • ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക്
  • തടയാനെത്തിയ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു
  • പള്ളിപ്പാട് വടക്കേക്കര കിഴക്ക് ശ്യാം നിവാസിൽ മോഹനൻ ആണ് മരിച്ചത്
Alappuzha: അയൽവാസികളായ ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക്; തടയാനെത്തിയ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു

ഹരിപ്പാട്: വിവാഹ നിശ്ചയം കഴിഞ്ഞ വീട്ടിൽ അയൽവാസികളായ ഭാര്യയും ഭർത്താവും തമ്മിലുണ്ടായ വഴക്ക് തടയാനെത്തിയ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചതായി റിപ്പോർട്ട്. 

Also Read: മരിച്ചത് സ്ത്രീയല്ല; കൊല്ലത്ത് കാർ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു!

പള്ളിപ്പാട് വടക്കേക്കര കിഴക്ക് ശ്യാം നിവാസിൽ മോഹനൻ ആണ് മരിച്ചത്. ഇദ്ദേഹത്തിന് 60 വയസായിരുന്നു.  മോഹനൻ ആൻജിയോ പ്ലാസ്റ്റി കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്നു എന്നാണ്  പോലീസ് പറഞ്ഞത്. മരിച്ച മോഹനന്റെ മകളുടെ വിവാഹ നിശ്ചയം ഇന്നലെ രാവിലെ നടന്നിരുന്നു. അയൽ വീട്ടിലെ ചന്ദ്രൻ എന്ന‌യാളുടെ ഭാര്യ ലളിതയും കൂട്ടരുമായിരുന്നു പാചകം ചെയ്തത്. 

Also Read: തൈരും ഈ ഇലയും ചേർത്തുള്ള പാക്ക് മുഖത്ത് പുരട്ടു... മുഖം വെട്ടി തിളങ്ങും!

 

വൈകുന്നേരം ചന്ദ്രൻ ഇവിടെയെത്തുകയും ലളിതയുമായി വാക്കുതർക്കം ഉണ്ടാകുകയും തുടർന്ന്  ഇയാൾ ലളിതയെ കസേര എടുത്തു അടിക്കുന്നത് തടയാൻ എത്തിയപ്പോഴായിരുന്നു മോഹനൻ കുഴഞ്ഞു വീണത്.  ഉടൻ തന്നെ ഹരിപ്പാട് ഗവ. ആശുപത്രിയിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. ശരീരത്തിൽ അക്രമം ഏറ്റതിന്റെ പാടുകൾ ഒന്നും ഇല്ലെന്നും പോസ്റ്റുമോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയു എന്നുമാണ് പോലീസ് പറഞ്ഞത്.  ചന്ദ്രനെ ഹരിപ്പാട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News