തിരുവനന്തപുരം: ഈദ് ആശംസകളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. “ലോകമെമ്പാടുമുള്ള കേരളീയർക്ക് എന്റെ ഹാർദമായ ഈദുൽ അദ്ഹ ആശംസകൾ. ത്യാഗമനോഭാവത്തെയും ആത്മസമർപ്പണത്തെയും വാഴ്ത്തുന്ന ഈദുൽ അദ്ഹ സ്നേഹവും അനുകമ്പയും കൊണ്ട് നമ്മെ കൂടുതൽ ഒരുമിപ്പിക്കട്ടെ. സാമൂഹിക ഐക്യത്തെയും സാഹോദര്യത്തെയും സുദൃഢമാക്കുന്ന സത്കർമങ്ങളിൽ വ്യാപൃതരാകാൻ ഈദ് ആഘോഷം നമ്മെ പ്രചോദിപ്പിക്കട്ടെ'” എന്നാണ് ഗവർണർ ആശംസിച്ചത്.
കേരളത്തിൽ ഈ വർഷം ജൂൺ 17ന് ആണ് ബക്രീദ് ആഘോഷിക്കുന്നത്. ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്വം വിളിച്ചോതി ഇസ്ലാംമത വിശ്വാസികൾ തിങ്കളാഴ്ച വലിയ പെരുന്നാൾ ആഘോഷിക്കുകയാണ്. ഈദുൽ അദ്ഹ എന്ന് വിളിക്കപ്പെടുന്ന ഈ ആഘോഷം ഇന്ത്യയിൽ ബക്രീദ് എന്നും അറിയപ്പെടുന്നു. ഹജ്ജ് തീർഥാടനത്തിന്റെ ഭാഗമായുള്ള വലിയ ആഘോഷമായാണ് വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുന്നത്.
ALSO READ: ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓർമ്മപുതുക്കി ബലി പെരുന്നാൾ; ആഘോഷനിറവിൽ വിശ്വാസികൾ
പ്രവാചകനായ ഇബ്രാഹിം നബി അല്ലാഹുവിന്റെ കൽപന പ്രകാരം, തന്റെ ആദ്യ പുത്രനായ ഇസ്മയേലിനെ ബലി നൽകാൻ ശ്രമിച്ചതിന്റെ ഓർമ്മ പുതുക്കലായാണ് ബക്രീദ് ആഘോഷിക്കുന്നത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈദുൽ അദ്ഹ ബലിപെരുന്നാൾ എന്നും അറിയപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.