Earthquake: തൃശൂർ, പാലക്കാട് ജില്ലകളിൽ ഭൂചലനം; നിരവധി വീടുകൾക്ക് വിള്ളൽ

റിക്ടർ സ്കെയിലിൽ 3.3 രേഖപ്പെടുത്തി. നിരവധി വീടുകൾക്ക് വിള്ളലുണ്ടായിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Aug 18, 2021, 07:42 PM IST
  • പീച്ചി ഡാമിന്റെ പരിസരത്തും നേരിയ ഭൂചലനം ഉണ്ടായതായി റിപ്പോർട്ടുണ്ട്
  • പീച്ചി, പൊടിപ്പാറ, അമ്പലക്കുന്ന് എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്
  • ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല
  • അഞ്ച് സെക്കൻഡ് നേരത്തോളമാണ് ഭൂചലനം ഉണ്ടായത്
Earthquake: തൃശൂർ, പാലക്കാട് ജില്ലകളിൽ ഭൂചലനം; നിരവധി വീടുകൾക്ക് വിള്ളൽ

തൃശൂർ: പാലക്കാട്, തൃശൂർ ജില്ലകളിൽ വിവിധയിടങ്ങളിൽ ഭൂചലനം (Earthquake). തൃശൂരിൽ പീച്ചി, പട്ടിക്കാട് മേഖലയിലാണ് ഭൂചലനം ഉണ്ടായത്. പാലക്കാട് കിഴക്കഞ്ചേരിയിലെ പാലക്കുഴിയിലാണ് ഭൂലചനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 3.3 രേഖപ്പെടുത്തി. നിരവധി വീടുകൾക്ക് വിള്ളലുണ്ടായിട്ടുണ്ട്.

പീച്ചി ഡാമിന്റെ പരിസരത്തും നേരിയ ഭൂചലനം ഉണ്ടായതായി റിപ്പോർട്ടുണ്ട്. പീച്ചി, പൊടിപ്പാറ, അമ്പലക്കുന്ന് എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

ALSO READ: Kerala COVID Update : സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരം, കേരളത്തിൽ 21,000ത്തിന് മുകളിൽ കോവിഡ് കണക്ക്, TPR 15.5%

ഇടിമുഴക്കം പോലുള്ള ശബ്ദത്തോടെയാണ് രണ്ട് തവണ ഭൂചലനം ഉണ്ടായത്. അഞ്ച് സെക്കൻഡ് നേരത്തോളമാണ് ഭൂചലനം ഉണ്ടായത്. നിരവധി വീടുകളുടെ ഭിത്തികളിൽ വിള്ളലുണ്ടായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News