E Ration Card| ജനുവരി മുതല്‍ ഇ-റേഷന്‍ കാര്‍ഡ്, മാറ്റങ്ങൾ വളരെ വേഗത്തിൽ

ഭക്ഷ്യ പൊതുവിതരണ സംവിധാനവുമായി ബന്ധപ്പെട്ട് മികച്ച പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നതെന്ന് മന്ത്രി 

Written by - Zee Malayalam News Desk | Last Updated : Dec 11, 2021, 05:44 PM IST
  • പുതിയ റേഷൻ കാർഡിന് അപേക്ഷിച്ചവർക്ക് കാർഡ് ഒാൺലൈനായി തന്നെ പ്രിൻറ് എടുക്കാം
  • അക്ഷയ വഴിയോ, സിവിൽ സപ്ലൈസിൻറെ വെബ്സൈറ്റ് വഴിയോ അപേക്ഷിക്കാം
  • റേഷന്‍ കടയ്ക്ക് മുന്നിൽ സ്ഥാപിച്ചിട്ടുള്ള ബോക്സുകളില്‍ പരാതി നിക്ഷേപിക്കാം.
E Ration Card| ജനുവരി മുതല്‍ ഇ-റേഷന്‍ കാര്‍ഡ്, മാറ്റങ്ങൾ വളരെ വേഗത്തിൽ

സംസ്ഥാനത്ത് ജനുവരി മാസം മുതല്‍ ഇ-റേഷന്‍ കാര്‍ഡ് സംവിധാനം നടപ്പിലാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. പുതിയ സംവിധാനം നടപ്പിലാക്കുന്നതിലൂടെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. .

ഭക്ഷ്യ പൊതുവിതരണ സംവിധാനവുമായി ബന്ധപ്പെട്ട് മികച്ച പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നതെന്ന് മന്ത്രി പറഞ്ഞു. സിവില്‍ സപ്ലൈസ് വകുപ്പും ഇതിനോട് ചേര്‍ന്ന് കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുന്നു. വകുപ്പും വകുപ്പിലെ ജീവനക്കാരും ജനങ്ങളുമായി അടുത്ത് നിന്ന് അവര്‍ക്ക് വേണ്ട സേവനങ്ങള്‍ ഉറപ്പ് വരുത്തുന്നുണ്ട്.

Also Read: Online Exam in University : യാതൊരു പഴുതുകളില്ലാത്ത ഓണ്‍ലൈന്‍ പരീക്ഷ സംവിധാനം യൂണിവേഴ്സിറ്റികളിൽ ഒരുക്കണമെന്ന് ഗവര്‍ണര്‍

 താലൂക്ക്, ജില്ലാ സപ്ലൈ ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയ ഫ്രണ്ട് ഓഫീസ് സംവിധാനം വിവിധ പരാതികളുമായി ബന്ധപ്പെട്ട് എത്തുന്ന ജനങ്ങള്‍ക്ക് ആശ്വാസമാവുകയാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

ഇ-റേഷന്‍ കാര്‍ഡ് സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി തെളിമ പദ്ധതിയിലൂടെ പൊതുജനങ്ങള്‍ക്ക് റേഷന്‍ കടയുമായി ബന്ധപ്പെട്ട പരാതികളും മറ്റും നല്‍കുന്നതിന് അവസരമുണ്ട്. ജനങ്ങള്‍ക്ക് റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍, ആവശ്യങ്ങള്‍ എന്നിവ അപേക്ഷയായി ഓരോ റേഷന്‍ കടയ്ക്ക് മുന്നിലും സ്ഥാപിച്ചിട്ടുള്ള ബോക്സുകളില്‍ നിക്ഷേപിക്കാം. 

ഇ റേഷൻ കാർഡ്

പുതിയ റേഷൻ കാർഡിന് അപേക്ഷിച്ചവർക്ക് കാർഡ് ഒാൺലൈനായി തന്നെ പ്രിൻറ് ചെയ്ത് ഉപയോഗിക്കുന്നതാണ് ഇ-റേഷൻ കാർഡ്. സംവിധാനത്തിന് പിന്നിൽ നാഷണൽ ഇൻഫോർമാറ്റിക് സെൻററാണ്. അക്ഷയ വഴിയോ, സിവിൽ സപ്ലൈസിൻറെ വെബ്സൈറ്റ് വഴിയോ കാർഡിന് അപേക്ഷിക്കാം എന്നതാണ് പ്രത്യേകത.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News