രാജിസന്നദ്ധത അറിയിച്ച് ഇ.പി ജയരാജന്‍

വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ രാജസന്നദ്ധത അറിയിച്ചു. ബന്ധുനിയമനത്തില്‍ മന്ത്രിസഭയ്‌ക്കേറ്റ കളങ്കമാണ് ജയരാജന്‍ രാജിസന്നദ്ധത അറിയിക്കാന്‍ കാരണമെന്ന് അദ്ദേഹത്തിന്‍റെ അടുത്തവൃത്തങ്ങള്‍ അറിയിച്ചു.

Last Updated : Oct 13, 2016, 01:18 PM IST
രാജിസന്നദ്ധത അറിയിച്ച് ഇ.പി ജയരാജന്‍

തിരുവനന്തപുരം: വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ രാജസന്നദ്ധത അറിയിച്ചു. ബന്ധുനിയമനത്തില്‍ മന്ത്രിസഭയ്‌ക്കേറ്റ കളങ്കമാണ് ജയരാജന്‍ രാജിസന്നദ്ധത അറിയിക്കാന്‍ കാരണമെന്ന് അദ്ദേഹത്തിന്‍റെ അടുത്തവൃത്തങ്ങള്‍ അറിയിച്ചു.

ഇന്നലെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരിട്ട് കണ്ടാണ്‌ തന്‍റെ വീഴ്ച മന്ത്രി ഇ.പി.ജയരാജന്‍ അറിയിച്ചത്. എന്നാല്‍ നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളുവെന്നാണ് സൂചന. 

അതേ സമയം, ബന്ധുനിയമന വിവാദത്തില്‍  മന്ത്രി ജയരാജനെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രിയെ ഇന്ന് രാവിലെ  സന്ദര്‍ശിച്ചിരുന്നു.  രാവിലെ 7.45 ഓടെ ഔദ്യോഗിക വസതിയിലെത്തിയ ജേക്കബ് തോമസ്‌   20 മിനിറ്റോളം മുഖ്യമന്ത്രിയുമായി  കൂടിക്കാഴ്ച നടത്തി.

Trending News