E Bull Jet : ഇ-ബുൾ ജെറ്റ് സഹോദരന്മാർക്ക് നെപ്പോളിയനെ തിരിച്ച് കിട്ടില്ല; വ്ളോഗർമാരുടെ ഹർജി ഹൈക്കോടതി തള്ളി

E Bull Jet Case 42400 രൂപ പിഴ വ്ളോഗർമാർ ഒടുക്കാത്തതിനെ തുടർന്നാണ് കേസ് കോടതിയിൽ എത്തിയത്

Written by - Jenish Thomas | Last Updated : Oct 13, 2022, 05:31 PM IST
  • തലശ്ശേരി മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ശരിവച്ചുകൊണ്ട് ഹൈക്കോടതി ഇ-ബുൾ ജെറ്റ് സഹോദരരന്മാരുടെ ഹർജി തള്ളി.
  • മോഡിഫൈ ചെയ്ത വാഹനം പഴയ രൂപത്തിലാക്കി എംവിഡിയുടെ സർട്ടിഫിക്കേറ്റ് ലഭിച്ചതിന് ശേഷം മാത്രം നിരത്തിൽ ഇറക്കാൻ അനുമതി ലഭിക്കുയെന്നായിരുന്നു തലശ്ശേരി കോടതിയുടെ വിധി.
  • ഇതിനെതിരെയാണ് ഇ-ബുൾ ജെറ്റ് സഹോദരന്മാർ ഹൈക്കോടതിയെ സമീപിച്ചത്.
E Bull Jet : ഇ-ബുൾ ജെറ്റ് സഹോദരന്മാർക്ക് നെപ്പോളിയനെ തിരിച്ച് കിട്ടില്ല; വ്ളോഗർമാരുടെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി : നിയമവിരുദ്ധമായി രൂപമാറ്റം ചെയ്ത വാഹനം മോട്ടോർ വാഹന വകുപ്പ് പിടിചെട്ടുത്ത സംഭവത്തിൽ വ്ളോഗർമാരായ ഇ-ബുൾ ജെറ്റ് സഹോദരന്മാർക്ക് ഹൈക്കോടതിയിലും തിരിച്ചടി. പിടിച്ചെടുത്ത വ്ളോഗർമാരുടെ വാഹനം (നെപ്പോളിയൻ) പഴയ രൂപത്തിലാക്കാനുള്ള തലശ്ശേരി മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ശരിവച്ചുകൊണ്ട് ഹൈക്കോടതി ഇ-ബുൾ ജെറ്റ് സഹോദരരന്മാരുടെ ഹർജി തള്ളി. മോഡിഫൈ ചെയ്ത വാൻ പഴയ രൂപത്തിലാക്കി എംവിഡിയുടെ സർട്ടിഫിക്കേറ്റ് ലഭിച്ചതിന് ശേഷം മാത്രം നിരത്തിൽ ഇറക്കാൻ അനുമതി ലഭിക്കുയെന്നായിരുന്നു തലശ്ശേരി കോടതിയുടെ വിധി. ഇതിനെതിരെയാണ് ഇ-ബുൾ ജെറ്റ് സഹോദരന്മാർ ഹൈക്കോടതിയെ സമീപിച്ചത്.

2021 ഓഗസ്റ്റിലാണ് ഇ-ബുൾ ജെറ്റ് സഹോദരന്മാരുടെ വാഹനം അനധികൃതമായി രൂപമാറ്റം നടത്തിയെന്ന കാരണത്താൽ എംവിഡി നെപ്പോളിയനെ കസ്റ്റഡിയിൽ എടുക്കുന്നത്. രൂപമാറ്റം കൂടാതെ വാഹനത്തിൽ കണ്ടെത്തിയ മറ്റ് നിയമലംഘനങ്ങൾക്കും എല്ലാം കൂടി മോട്ടോർ വാഹന വകുപ്പ് വ്ളോഗർമാക്കെതിരെ 42,000ത്തിൽ അധികം രൂപ പിഴയായി ചുമത്തുകയും ചെയ്തു. 

ALSO READ : കൂട്ടയോട്ടം സംഘടിപ്പിച്ച് ലഹരിവിരുദ്ധ ബോധവത്ക്കരണം നടത്താൻ കേരള പോലീസ്

ഇതിന് പിന്നാലെ കണ്ണൂർ കളക്ടറേറ്റിലെ ആർടിഒ ഓഫീസിലെത്തിയ ഇ-ബുൾ ജെറ്റ് സഹോദരന്മാരായ ലിബിനും എബിനും സംഘർഷമുണ്ടാക്കിയെന്ന പരാതിയിൽ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ആർടിഒ ഓഫീസില്‍ എത്തി പ്രശ്‌നമുണ്ടാക്കുകയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ആള്‍ക്കൂട്ടം സൃഷ്ടിക്കുകയും ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തത് ഉള്‍പ്പെടെ ഒമ്പതോളം വകുപ്പുകള്‍ ചുമത്തി വ്‌ളോഗര്‍മാരായ എബിന്‍, ലിബിന്‍ എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തത്.

42400 രൂപ പിഴ ഒടുക്കാത്തതിനെ തുടർന്നാണ് കോടതിയിൽ മോട്ടോർ വാഹന വകുപ്പ് കുറ്റപത്രം നൽകിയത്. എന്നാൽ കോടതി വാഹനം പഴയപടിയാക്കാൻ വ്ളോഗർമാർക്ക് നിർദേശം നൽകുകയായിരുന്നു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ നെപ്പോളിയൻ എന്ന വാനിന് വരുത്തിയ എല്ലാം മോഡിഫിക്കേഷനുകൾക്ക് മാറ്റം വരുത്തണം. ശേഷം എംവിഡി നൽകുന്ന സർട്ടിഫിക്കേറ്റ് നൽകിയതിന് ശേഷം മാത്രമെ നെപ്പോളിയനെ വ്ളോഗർ സഹോദരന്മാർക്ക് നിരത്തിൽ ഇറക്കാൻ സാധിക്കൂ എന്ന് തലശ്ശേരി മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ഇതിനെതിരെയാണ് വ്ളോഗർ സഹോദരന്മാർ ഹൈക്കോടതിയെ സമീപിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News