കൊച്ചി: കൂരാച്ചുണ്ടിൽ കോഴികൾ ചത്തതിന് പിന്നാലെ കളമശ്ശേരിയിൽ കർഷകൻറെ താറാവുകൾ കൂട്ടത്തോടെ ചത്തു. കളമശ്ശേരി സ്വദേശി ഷംസുദ്ദീൻറെ 100 ഒാളം താറാവുകളാണ് ചത്തത്. ഇതോടെ പ്രദേശത്ത് ആശങ്ക നിലനിൽക്കുന്നുണ്ട്.
ഇന്ന് മാത്രം ചത്തതാണ് ഇത്രയും താറാവുകൾ. ഇന്നലെയും താറാവുകൾ ചത്തിരുന്നു.കഴിഞ്ഞ ദിവസമാണ് കോഴിക്കോട് കൂരാചുണ്ടിൽ കോഴികൾ കൂട്ടത്തോടെ ചത്തത്. പക്ഷിപ്പനി സംശയിച്ചതോടെ പ്രദേശത്ത് വലിയ നിയന്ത്രണങ്ങൾ കൊണ്ടു വന്നിരുന്നു. 300 കോഴികളാണ് കൂരാച്ചുണ്ടിൽ കഴഞ്ഞ ദിവസം മരിച്ചത്.
ALSO READ: Koorachund Bird Flu: കൂരാച്ചുണ്ടിൽ പക്ഷിപ്പനിയെന്ന് സംശയം, സ്വകാര്യ ഫാമിലെ 300 കോഴികൾ ചത്തു
ഇതിന് പിന്നാലെ പ്രദേശത്ത് നിന്നും സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്കും അയച്ചിരുന്നു. എന്നാൽ പരിശോധനാ ഫലങ്ങളിൽ പക്ഷിപ്പനിയുടെ വൈറസുകളെ കണ്ടെത്തിയിരുന്നില്ല.നേരത്തെ സംസ്ഥാനത്ത് ആലപ്പുഴയിലും പരിസര പ്രദേശങ്ങളിലും താറാവുകളിൽ പക്ഷിപ്പനി സ്ഥീരീകരിച്ചിരുന്നു. ഇതേ തുടർന്ന് ആയിരക്കണക്കിന് താറാവുകളെയാണ് കൊല്ലേണ്ടതായി വന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.