സിനിമാ സെറ്റുകളിലെ ലഹരി ഉപയോ​ഗം; ഷാഡോ പൊലീസിനെ വിന്യസിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ബാബുരാജ്, ടിനി ടോം ഉൾപ്പെടെയുള്ളവർ സിനിമാ സെറ്റുകളിലെ ലഹരി ഉപയോ​ഗം സംബന്ധിച്ച് വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : May 7, 2023, 10:41 AM IST
  • ഷാഡോ പോലീസിനെ സിനിമാ സെറ്റുകളിൽ വിന്യസിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
  • സെറ്റുകളിൽ ലഹരി ഉപയോ​ഗിക്കുന്ന വിവരം ലഭിച്ചാൽ റെയ്‌ഡ് നടത്തും.
  • എന്നാൽ ഇതുവരെ ആരിൽനിന്നും പോലീസിന് പരാതി ലഭിച്ചിട്ടില്ല.
സിനിമാ സെറ്റുകളിലെ ലഹരി ഉപയോ​ഗം; ഷാഡോ പൊലീസിനെ വിന്യസിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

കൊച്ചി: സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച് അന്വേഷണം ശക്തമാകുന്നു. സംഭവത്തിൽ അന്വേഷമം തുടങ്ങിയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സേതുരാമൻ അറിയിച്ചു. ഷാഡോ പോലീസിനെ സിനിമാ സെറ്റുകളിൽ വിന്യസിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സെറ്റുകളിൽ ലഹരി ഉപയോ​ഗിക്കുന്ന വിവരം ലഭിച്ചാൽ റെയ്‌ഡ് നടത്തും. എന്നാൽ ഇതുവരെ ആരിൽനിന്നും പോലീസിന് പരാതി ലഭിച്ചിട്ടില്ല. ബാബുരാജ്, ടിനി ടോം ഉൾപ്പെടെയുള്ളവർ നടന്മാരുടെ ലഹരി ഉപയോ​ഗം സംബന്ധിച്ച് വെളിപ്പെടുത്തലുകൾ നടത്തിയരുന്നു. ഇവരുടെ മൊഴി എക്സൈസ് രേഖപ്പെടുത്തുന്നുണ്ട്. ആവശ്യമെങ്കിൽ പോലീസും മൊഴി രേഖപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രത്യേക യോഗം ചേർന്നിരുന്നു. സിനിമ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് സിനിമാ പ്രവർത്തകരിൽ നിന്ന് തന്നെയുള്ള തുറന്നു പറച്ചിൽ സ്വാഗതാർഹമാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സിനിമയിലെ ലഹരി ഉപയോ​ഗത്തെ കുറിച്ച് നടൻ ടിനി ടോം വെളിപ്പെടുത്തൽ നടത്തിയത്. മലയാള സിനിമയിൽ പലരും ലഹരി ഉപയോ​ഗിക്കാറുണ്ടെന്ന് ടിനി ടോം പറഞ്ഞു. സിനിമയിലെ ലഹരി ഉപയോ​ഗത്തെ തുടർന്നാണ് തന്റെ മകന് സിനിമയിൽ അവസരം ലഭിച്ചിട്ടും വിടാതിരുന്നതെന്നായിരുന്നു ടിനി ടോമിന്റെ വെളിപ്പെടുത്തൽ. ലഹരി ഉപയോ​ഗിച്ച് ഒരു പ്രമുഖ നടന്റെ പല്ല് പൊടിഞ്ഞ് തുടങ്ങിയെന്നും ടിനി ടോം വ്യക്തമാക്കി.

ശ്രീനാഥ് ഭാസി, ഷെയിന്‍ നിഗം എന്നിവർക്ക് വിലക്ക് ഏർപ്പെടുത്തിയതോടെയാണ് വീണ്ടും ലഹരിയുമായി ബന്ധപ്പെട്ട ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയരുന്നത്. സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം സ്വയം അവസാനിപ്പിച്ചില്ലെങ്കില്‍ അത്തരക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഫിലിം ചേമ്പറും അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News