Drugs Smuggling: ലഹരിക്കടത്ത്; മുഖ്യപ്രതി ഇജാസിനെ സിപിഎം പുറത്താക്കി, ഷാനവാസിനെ സസ്പെൻഡ് ചെയ്തു

Drug Smuggling Case: ആലപ്പുഴയില്‍ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോ​ഗത്തിലാണ് ലഹരിക്കടത്തിലെ പ്രതികൾക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചത്. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിലാണ്  ജില്ലാ സെക്രട്ടേറിയറ്റ് യോ​ഗം ചേർന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 11, 2023, 07:36 AM IST
  • മുഖ്യപ്രതി ആലപ്പുഴ സീവ്യൂ വാര്‍ഡ് പടിഞ്ഞാറ് ബ്രാഞ്ച് അം​ഗം ഇജാസിനെ സിപിഎം പുറത്താക്കി
  • ആലപ്പുഴ നോര്‍ത്ത് ഏരിയകമ്മിറ്റിയംഗം ഷാനവാസിനെ സസ്പെന്‍‍ഡ് ചെയ്തു
  • ഷാനവാസിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കമ്മീഷനെ നിയോ​ഗിച്ചു
Drugs Smuggling: ലഹരിക്കടത്ത്; മുഖ്യപ്രതി ഇജാസിനെ സിപിഎം പുറത്താക്കി, ഷാനവാസിനെ സസ്പെൻഡ് ചെയ്തു

ആലപ്പുഴ: കൊല്ലം കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതി ആലപ്പുഴ സീവ്യൂ വാര്‍ഡ് പടിഞ്ഞാറ് ബ്രാഞ്ച് അം​ഗം ഇജാസിനെ സിപിഎം പുറത്താക്കി. ആലപ്പുഴ നോര്‍ത്ത് ഏരിയകമ്മിറ്റിയംഗം ഷാനവാസിനെ സസ്പെന്‍‍ഡ് ചെയ്തു. ആലപ്പുഴയില്‍ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോ​ഗത്തിലാണ് ലഹരിക്കടത്തിലെ പ്രതികൾക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചത്.

ഷാനവാസിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കമ്മീഷനെ നിയോ​ഗിച്ചു. ജി.ഹരിശങ്കര്‍, ജി.വേണുഗോപാല്‍, കെ.എച്ച്.ബാബുജാന്‍ എന്നിവരാണ് കമ്മീഷനിലെ അം​ഗങ്ങൾ. ഷാനവാസിനെ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയ സാഹചര്യത്തെക്കുറിച്ച് ഗൗരവമായി ചര്‍ച്ചചെയ്തെന്നും ഇത്തരം വിഷയങ്ങള്‍ പാർട്ടിയിൽ വച്ച് പൊറുപ്പിക്കില്ലെന്നും യോഗത്തിന് ശേഷം സജി ചെറിയാന്‍ പറഞ്ഞു.

ALSO READ: ഒരു കോടിയുടെ നിരോധിത പുകയിലയുമായി സിപിഎം നേതാവിന്റെ ലോറി: തെറ്റ് ചെയ്താൽ നടപടി എന്ന് സി പി എം

കരുനാഗപ്പള്ളിയിൽ ഒരു കോടിയോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിയത് സിപിഎം നേതാവിന്റെ ലോറിയിലാണെന്ന് കണ്ടെത്തിയിരുന്നു. എ. ഷാനവാസിന്റെ പേരിലുള്ള ലോറിയിൽ നിന്നാണ് പുകയില ഉത്പന്നങ്ങൾ പിടിച്ചത്. അതേസമയം വാഹനം മറ്റൊരാൾക്ക് വാടകക്ക് നൽകിയിരിക്കുകയായിരുന്നു എന്നായിരുന്നു ഷാനവാസിന്റെ വിശദീകരണം.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് പച്ചക്കറികൾക്കൊപ്പം കടത്താൻ ശ്രമിച്ച 98 ചാക്ക് പുകയില ഉത്പന്നങ്ങൾ രണ്ട് ലോറികളിൽ നിന്നായി കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്. ഇതിൽ കെ.എൽ 04 എ.ടി 1973 എന്ന നമ്പറിലുള്ള ലോറി ഷാനവാസിന്റെ പേരിലുള്ളതാണ്. അതേസമയം തന്റെ ലോറി ഇടുക്കി കട്ടപ്പന സ്വദേശിയായ ജയന് വാടകക്ക് നൽകിയിരിക്കുകയാണെന്നാണ് ഷാനവാസിന്റെ വിശദീകരണം.

ഇതുസംബന്ധിച്ച രേഖകകളും ഷാനവാസ് പുറത്തു വിട്ടു. എന്നാൽ ഈ രേഖകൾ കൃത്രിമമായി ഉണ്ടാകിയതാണോ എന്ന സംശയം ഉയർന്നിരുന്നു. വാഹനം പിടിയിലാകുന്നതിന് രണ്ട് ദിവസം മുൻപ്, ജനുവരി ആറിന് ഒപ്പ് വച്ചിരിക്കുന്ന രേഖയാണ് ഷാനവാസ് നൽകിയത്. എന്നാൽ കരാർ ഏർപ്പെട്ടതിന് സാക്ഷികൾ ആരുമില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News