Drugs Seized: കോഴിക്കോട് വീണ്ടും ലഹരി മരുന്ന് പിടികൂടി; എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് സിറ്റിയില്‍ ലഹരിമരുന്നിന്റെ ഉപയോഗം വര്‍ധിച്ചു വരാനുള്ള സാധ്യത മുന്നില്‍ കണ്ട് നിരീക്ഷണം ശക്തമാക്കാന്‍ സിറ്റി പോലീസ് മേധാവി ഡിഐജി എവി ജോർജ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു

Written by - Zee Malayalam News Desk | Last Updated : Aug 20, 2021, 09:37 PM IST
  • ചേവായൂര്‍ പോലീസും സിറ്റി നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്
  • അന്‍വര്‍ കുവൈറ്റില്‍ ഹെറോയിന്‍ കടത്തിയ കേസില്‍ 15 വര്‍ഷം ശിക്ഷിക്കപ്പെട്ടയാളാണ്
  • കുവൈറ്റ് സര്‍ക്കാരിന്റെ പൊതുമാപ്പില്‍ എട്ട് വര്‍ഷത്തെ ശിക്ഷ കഴിഞ്ഞാണ് ജയിൽ മോചിതനായത്
  • സമാന കുറ്റകൃത്യത്തിന് കുവൈറ്റ് ജയിലിൽ കഴിഞ്ഞ തമിഴ്നാട് സ്വദേശിയിൽ നിന്നാണ് അന്‍വര്‍ ലഹരിമരുന്ന് വാങ്ങി കേരളത്തില്‍ എത്തിച്ചത്
Drugs Seized: കോഴിക്കോട് വീണ്ടും ലഹരി മരുന്ന് പിടികൂടി; എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് വീണ്ടും ലഹരിമരുന്ന് (Drugs) സംഘത്തെ പിടികൂടി. എംഡിഎംഎയുമായി മൂന്ന് യുവാക്കളാണ് പിടിയിലായത്. എളേറ്റില്‍ കൈതക്കല്‍ വീട്ടില്‍ നൗഫല്‍ (33), എളേറ്റില്‍ ഞേളികുന്നുമ്മല്‍ അന്‍വര്‍ തസ്നിം (30) കട്ടിപ്പാറ പുറംമ്പോളിയില്‍ മന്‍സൂര്‍ (35) എന്നിവരെയാണ് 44 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്.

ചേവായൂര്‍ പോലീസും സിറ്റി നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. അന്‍വര്‍ കുവൈറ്റില്‍ ഹെറോയിന്‍ കടത്തിയ കേസില്‍ 15 വര്‍ഷം ശിക്ഷിക്കപ്പെട്ടയാളാണ്. കുവൈറ്റ് സര്‍ക്കാരിന്റെ പൊതുമാപ്പില്‍ എട്ട് വര്‍ഷത്തെ ശിക്ഷ കഴിഞ്ഞാണ് ജയിൽ മോചിതനായത്. സമാന കുറ്റകൃത്യത്തിന് കുവൈറ്റ് ജയിലിൽ കഴിഞ്ഞ തമിഴ്നാട് സ്വദേശിയിൽ നിന്നാണ് അന്‍വര്‍ ലഹരിമരുന്ന് വാങ്ങി കേരളത്തില്‍ എത്തിച്ചത്.

ALSO READ: ISIS in Kerala: ഐഎസ് ബന്ധത്തെ തുടർന്ന് കണ്ണൂരിൽ അറസ്റ്റിലായ യുവതികളെ എൻഐഎ കസ്റ്റഡിയിൽ വിട്ടു

നൗഫല്‍ ഗള്‍ഫിലും ഇന്ത്യയിലും സമാനമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നയാളാണെന്നും സൂചന ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് അന്താരാഷ്ട്ര ലഹരിമരുന്ന് സംഘങ്ങളുമായി അടുത്ത ബന്ധമുള്ളതായും പൊ‌ലീസ് വ്യക്തമാക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് സിറ്റിയില്‍ ലഹരിമരുന്നിന്റെ ഉപയോഗം വര്‍ധിച്ചു വരാനുള്ള സാധ്യത മുന്നില്‍ കണ്ട് നിരീക്ഷണം ശക്തമാക്കാന്‍ സിറ്റി പോലീസ് മേധാവി (Police) ഡിഐജി എവി ജോർജ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. തുടർന്ന് പരിശോധന ഊർജിതമാക്കിയിരുന്നു.

ഗോവ, ബാഗ്ലൂര്‍, ചെന്നൈ കേന്ദ്രീകരിച്ചാണ് സിന്തറ്റിക്ക് ഡ്രഗ്ഗുകളെല്ലാം തന്നെ കേരളത്തിലേക്ക് എത്തുന്നത്. ഇവിടങ്ങളില്‍ നിന്ന് ചെറിയ തുകക്ക് വലിയ അളവില്‍ ലഹരിമരുന്ന് വാങ്ങി കേരളത്തിലേക്ക് കൊണ്ട് വന്ന് വന്‍വിലയ്ക്ക് വിൽപ്പന നടത്തുകയാണ് ചെയ്യുന്നത്. പെണ്‍കുട്ടികളടക്കം ഇത്തരം ലഹരി മാഫിയ സംഘത്തിലെ കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നതിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News