തിരുവനന്തപുരം: കരമനയാറ്റിൽ കാണാതായ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി. വട്ടിയൂർക്കാവ് വേറ്റിക്കോണം സ്വദേശി പുഷ്പകുമാരി (67) ആണ് മരിച്ചത്. അരുവിക്കര പാലത്തിനടിയിൽ മുളങ്കൂട്ടത്തിൽ തങ്ങിനിന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവർ അണിഞ്ഞിരുന്ന ആഭരണങ്ങൾ വട്ടിയൂർകാവിലെ വീട്ടിൽ കവറിനുള്ളിൽ ഊരി വച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
പുഷ്പകുമാരി ആര്യനാട് സ്വദേശിയാണ്. ഇവരുടെ ഭർതൃവീടാണ് വട്ടിയൂർകാവിലുള്ളത്. ഭർതൃവീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. മിക്ക ദിവസങ്ങളിലും ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ ഇവർ പ്രാർഥിക്കാനെത്താറുണ്ടെന്നും പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം യുവാക്കൾ കണ്ടെന്ന് പറയുന്നിടത്ത് നിന്ന് ഒമ്പത് കിലോമീറ്ററോളം മാറിയാണ് മൃതദേഹം കിടന്നിരുന്നത്.
ALSO READ: കോഴിക്കോട് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് അപകടം; മരണം മൂന്നായി
മീൻ പിടിക്കാനെത്തിയ യുവാക്കളാണ് കഴിഞ്ഞ ദിവസം കരമനയാറ്റിൽ മൃതദേഹം ഒഴുകി പോകുന്നതായി അറിയിച്ചത്. സ്കൂബ ടീമും ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.