വയനാട് : കുട്ടത്തോണി മറിഞ്ഞ ഒരാൾ മരിച്ചു. വയനാട് കാരാപ്പുഴ അണക്കെട്ടിലാണ് കുട്ടത്തോണി മറിഞ്ഞ് അപകടം സംഭവിച്ചത്. നെല്ലാറച്ചാൽ നടുവീട്ടിൽ കോളനിയിലെ ഗിരീഷ് (32) ആണ് മരിച്ചത്. നെല്ലാറച്ചാൽ ഞാമലംകുന്ന് വ്യൂപോയിന്റിന് സമീപം ഇന്ന് ജൂൺ 18 ഉച്ചയ്ക്ക് 1.30നാണ് സംഭവം നടക്കുന്നത്.
മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടത്തോണി മറിഞ്ഞതിന് ശേഷം ഗിരീഷ് കരയിലേക്ക് നീന്തി അടുക്കാൻ ശ്രമിച്ചെങ്കിലും ആമ്പൽ ചെടികൾക്കിടയിൽ കുടുങ്ങുകയായിരുന്നു. ഗിരീഷിന്റെ ഒപ്പമുണ്ടായിരുന്ന രണ്ട് പേർ നീന്തി രക്ഷപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...