Drowned|കുളിക്കാനിറങ്ങിയ കുട്ടികൾ ഒഴുക്കില്‍പ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി

ആറാട്ടുപുഴ സ്വദേശി ഗൗതമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സുഹൃത്ത് ഷിജിനെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Nov 4, 2021, 07:57 PM IST
  • തൃശൂര്‍ ആറാട്ടുപുഴ മന്ദാരംകടവില്‍ കുളിക്കാനിറങ്ങിയ രണ്ടു ആണ്‍കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു.
  • ഒരാളുടെ മൃതദേഹം കണ്ടെത്തി, മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു.‌
  • ഫുട്ബോള്‍ കളിച്ച ശേഷം മന്ദാരംകടവില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു കുട്ടികള്‍.
Drowned|കുളിക്കാനിറങ്ങിയ കുട്ടികൾ ഒഴുക്കില്‍പ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി

തൃശൂര്‍: ആറാട്ടുപുഴ മന്ദാരംകടവില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ (Children) ഒഴുക്കിൽപ്പെട്ടു. ഒരാളുടെ മൃതദേഹം (Deadbody) കണ്ടെത്തി. ആറാട്ടുപുഴ സ്വദേശി ഗൗതമിന്റെ മൃതദേഹമാണു കണ്ടെത്തിയത്. പതിനാല് വയസായിരുന്നു. 

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ​ഗൗതമനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഷിജിനെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്. ഷിജിന് 15 വയസായിരുന്നു. ദുരന്തനിവാരണ സേനയും ഫയര്‍ഫോഴ്സും പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മൃദേഹം കണ്ടെടുത്തത്. 9,10 ക്ലാസുകളിലെ വിദ്യാര്‍ഥികളായിരുന്നു ഇരുവരും. 

Also Read: Drown death: വയനാട്ടിൽ പുഴയിൽ വീണ് കാണാതായ 2 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

ഫുട്ബോള്‍ കളിച്ച ശേഷം മന്ദാരംകടവില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു കുട്ടികള്‍. സ്ഥിരമായി ആളുകള്‍ കുളിക്കുന്ന കടവാണിത്. പക്ഷേ, പുഴയില്‍ ചെളി കൂടിയതിനാല്‍ കാലുകള്‍ താഴ്ന്നതാകാമെന്നു നാട്ടുകാര്‍ പറഞ്ഞു. 

വയനാട് എടവകയിലാണ് മറ്റൊരു മുങ്ങി മരണം റിപ്പോര്‍ട്ട് ചെയ്തത്. കാരക്കുനി ചെമ്പിലോട് സ്വദേശിയായ രണ്ടര വയസുകാരി നാദിയ ഫാത്തിമയാണ് മരിച്ചത്. വീടിന് സമീപത്തെ കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ അപകടത്തില്‍പെട്ടാണ് മരണം സംഭവിച്ചത്.

Also Read: Mullaperiyar Dam: തമിഴ്‍നാട് മന്ത്രിമാരുടെ മുല്ലപ്പെരിയാര്‍ സന്ദര്‍ശനം നാളെ 

തിരുവനന്തപുരം (Thiruvananthapuram) നെയ്യാറ്റിന്‍കരയിൽ ഒന്നര വയസുകാരി മുങ്ങി മരിച്ചു (Drowned death). വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ നെയ്യാറിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നു. അപകടം നടക്കുമ്പോള്‍ അമ്മയും (Mother) കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News