Pookode Veterinary College: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെഎസ് അനിൽ

Dr. K.S Anil: മണ്ണുത്തി വെറ്റിനറി കോളേജിലെ പ്രൊഫസറാണ് അനിൽ. ഗവർണറുടെ കടുത്ത അതൃപ്തിയെ തുടർന്ന് ഡോ. പി.സി ശശീന്ദ്രൻ രാജി വച്ചതിനെ തുടർന്നാണ് പുതിയ നിയമനം.

Written by - Zee Malayalam News Desk | Last Updated : Mar 27, 2024, 06:25 PM IST
  • ശശീന്ദ്രന്റെ രാജിക്ക് ശേഷമാണ് ഡോ. കെ. എസ് അനിലിനെ പൂക്കോട് വെറ്റിനറി സർവ്വകലാശാല വിസിയായി നിയമിച്ചത്
  • മണ്ണുത്തി വെറ്റിനറി കോളേജിലെ പ്രൊഫസറാണ് അനിൽ
Pookode Veterinary College: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെഎസ് അനിൽ

വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ.എസ് അനിലിനെ നിയമിച്ചു. മണ്ണുത്തി വെറ്റിനറി കോളേജിലെ പ്രൊഫസറാണ് അനിൽ. ഗവർണറുടെ കടുത്ത അതൃപ്തിയെ തുടർന്ന് ഡോ. പി.സി ശശീന്ദ്രൻ രാജി വച്ചതിനെ തുടർന്നാണ് പുതിയ നിയമനം.

പൂക്കോട് വെറ്റിനറി സർവകലാശാലയുടെ ലോ ഓഫീസറിൽ നിന്നും നിയമപദേശം തേടാതെ ആന്റി റാഗിംഗ് കമ്മിറ്റി നടപടി റദ്ദാക്കിയ വിസിക്കെതിരെ സിദ്ധാർത്ഥന്റെ കുടുംബം രംഗത്ത് വന്നിരുന്നു. സിദ്ധാർത്ഥനെതിരായ ആൾക്കൂട്ട വിചാരണയിൽ നേരിട്ട് പങ്കാളികളാവുകയോ കുറ്റകൃത്യങ്ങൾ അധികൃതരിൽ നിന്ന് മറച്ചുവെക്കുകയോ ചെയ്ത വിദ്യാർത്ഥികൾക്കെതിരെയാണ് ആന്റി റാഗിംഗ് സ്കോഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മിറ്റി നടപടിയെടുത്തിരുന്നത്. നിയമോപദേശം തേടാതെയാണ് വിസിയുടെ നടപടി ഉണ്ടായിരുന്നത്.

ALSO READ: ചരിത്രപരമായ തീരുമാനവുമായി കലാമണ്ഡലം; മോഹിനിയാട്ടത്തിൽ ആൺകുട്ടികൾക്ക് പ്രവേശനം, മൂന്ന് കോഴ്സുകൾ കൂടി ആരംഭിക്കും

ഇതിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടക്കം രംഗത്ത് എത്തിയതോടെ പ്രതിരോധത്തിലായ വിസി ഡോ. പി.സി ശശീന്ദ്രൻ ഗവർണർക്ക് രാജി നൽകുകയായിരുന്നു. ശശീന്ദ്രന്റെ രാജിക്ക് ശേഷമാണ് ഡോ. കെ. എസ് അനിലിനെ പൂക്കോട് വെറ്റിനറി സർവ്വകലാശാല വിസിയായി നിയമിച്ചത്.

മണ്ണുത്തി വെറ്റിനറി കോളേജിലെ പ്രൊഫസറാണ് അനിൽ. സിദ്ധാർത്ഥന്റെ മരണത്തിൽ 33  വിദ്യാർത്ഥികളുടെ സസ്പെൻഷൻ വിസി പിൻവലിച്ചതായിരുന്നു രാജ്ഭവന്റെ അതൃപ്തിക്ക് കാരണം. സിദ്ധാർത്ഥന്റെ മരണത്തിലെ വീഴ്ചകളുടെ പേരിൽ മുൻ വിസി ഡോ. എം.ആർ ശശീന്ദ്രനാഥിനെ നേരത്തെ ഗവർണർ പുറത്താക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News