തിരുവനന്തപുരം: സ്ത്രീധന അതിക്രമങ്ങള്‍ക്ക് (Dowry Harassment) എതിരെയുള്ള കേരളാ പോലീസിന്‍റെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായി.
പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് (Anil Kant) പ്രചാരണ പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.
ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ സ്ത്രീകള്‍ക്കെതിരെയുളള ഏത് തരം അതിക്രമവും സംബന്ധിച്ച് പരാതി ലഭിച്ചാല്‍ അടിയന്തിര നടപടി സ്വീകരിക്കുന്നതിന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു.
സെ നോ ടു ഡൗറി (Say No To Dowry) എന്ന ടാഗ് ലൈനില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് എമ്പാടും മുദ്രാവാക്യരചനാ മത്സരങ്ങളും വാഹനറാലിയും സംഘടിപ്പിച്ചിട്ടുണ്ട്. സാമൂഹ്യ പ്രതിബദ്ധതയുളള സംഘടനകളുമായി ചേര്‍ന്നായിരിക്കും പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുക.
അടുത്തിടെ സംസ്ഥാനത്ത് സ്ത്രീധന അതിക്രമങ്ങളെ തുടര്‍ന്ന് നടന്ന ആത്മഹത്യകളാണ് ഇത്തരത്തില്‍ ഒരു പ്രചാരണ പരിപാടിയ്ക്ക് പ്രചോദനമായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.