Karipur Gold Smuggling Case: അർജുൻ ആയങ്കിയുടെ ഭാര്യ അമലയെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും, നാളെ ഹാജരാകാന്‍ നിര്‍ദ്ദേശം

കരിപ്പൂർ സ്വർണ കടത്തു കേസുമായി (Karipur Gold Smuggling Case) ബന്ധപ്പെട്ട് അർജുൻ ആയങ്കിയുടെ ഭാര്യ അമലയെ വീണ്ടും ചോദ്യം ചെയ്യും. 

Written by - Zee Malayalam News Desk | Last Updated : Jul 14, 2021, 06:14 PM IST
  • കരിപ്പൂർ സ്വർണ കടത്തു കേസുമായി (Karipur Gold Smuggling Case) ബന്ധപ്പെട്ട് അർജുൻ ആയങ്കിയുടെ ഭാര്യ അമലയെ വീണ്ടും ചോദ്യം ചെയ്യും.
  • കഴിഞ്ഞ തവണ നൽകിയ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
Karipur Gold Smuggling Case: അർജുൻ ആയങ്കിയുടെ ഭാര്യ അമലയെ കസ്റ്റംസ്  വീണ്ടും ചോദ്യം ചെയ്യും, നാളെ ഹാജരാകാന്‍ നിര്‍ദ്ദേശം

Kochi: കരിപ്പൂർ സ്വർണ കടത്തു കേസുമായി (Karipur Gold Smuggling Case) ബന്ധപ്പെട്ട് അർജുൻ ആയങ്കിയുടെ ഭാര്യ അമലയെ വീണ്ടും ചോദ്യം ചെയ്യും. 

കഴിഞ്ഞ തവണ നൽകിയ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.  വെള്ളിയാഴ്ച കൊച്ചി ഓഫീസിലെത്താനാവശ്യപ്പെട്ടുകൊണ്ട് അമലയ്ക്ക് കസ്റ്റംസ് നോട്ടീസ് നൽകി. 

കസ്റ്റംസിന് ലഭിച്ച ഡിജിറ്റൽ തെളിവുകളിൽ വ്യക്തതയുണ്ടാക്കുന്നതിനാണ് അമലയെ വീണ്ടും ചോദ്യം ചെയ്യുന്നത് എന്നാണ്  സൂചന.  ആർഭാട ജീവിതത്തിനും വീട് വയ്ക്കാനും വാഹനം വാങ്ങാനും പണം നൽകിയത് ഭാര്യയുടെ  അമ്മയാണെന്നായിരുന്നു അർജുൻ ആയങ്കി കസ്റ്റംസിന്  നല്‍കിയ മൊഴി. എന്നാല്‍, ഈ മൊഴി  അർജുൻ ആയങ്കിയുടെ ഭാര്യ അമല തള്ളിയിരുന്നു.

 ഇതേത്തുടര്‍ന്നാണ് വീണ്ടും ചോദ്യം  ചെയ്യലിനായി  കസ്റ്റംസ് നോട്ടീസ് നല്‍കിയത്.

അതേസമയം, കരിപ്പൂർ സ്വർണക്കടത്തു കേസിൽ, സ്വർണ്ണം കൊണ്ടുവന്ന ഷെഫീക്കുമായി മുഹമ്മദ് എന്ന പേരിൽ ബന്ധപെട്ടിരുന്നത് അജ്മലാണെന്ന് കസ്റ്റംസ് വ്യക്തമാക്കി. ചോദ്യം ചെയ്യലിൽ നിർണായകമായ പല വിവരങ്ങളും അജ്മൽ വെളിപ്പെടുത്തിയെന്നും കസ്റ്റംസ് കോടതിയിൽ അറിയിച്ചിട്ടുണ്ട്. 

Also Read: Karipur Gold Smuggling Case: നഗ്നനാക്കി മര്‍ദ്ദിച്ചതായി അര്‍ജുന്‍ കോടതിയില്‍, മൊഴികളില്‍ വൈരുദ്ധ്യമെന്ന് കസ്റ്റംസ്

അജ്മലിനെ കോടതി 27 ാം തിയതി വരെ റിമാൻഡ് ചെയ്തു. വിദേശത്തുള്ള സലിമിനെ ഷഫീഖിന് പരിചയപ്പെടുത്തിയത്  അജ്മലാണ്. മാതാവ് സക്കീനയുടെ പേരിലെടുത്ത ഫോണിലാണ് അജ്മൽ ഷഫീക്കുമായി വിളിച്ചിരുന്നത്. അജ്മൽ അന്വേഷ്ണവുമായി സഹകരിക്കുന്നുണ്ടെന്നും കസ്റ്റംസ് കോടതിയിൽ സമർപ്പിച്ച് റിമാൻഡ് റിപ്പോർട്ടിലുണ്ട്. 
വിദേശത്തുള്ള മുഖ്യ പ്രതി സലിമിനെ കേരളത്തിലെത്തിക്കാൻ കസ്റ്റംസ് നടപടികൾ തുടങ്ങിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

 

Trending News