ആലപ്പുഴ: കുട്ടനാട് നെടുമുടിയിൽ വാക്സിൻ വിതരണത്തിനിടെ (Covid vaccine) ഡോക്ടർക്ക് മർദനമേറ്റതായി പരാതി. കുപ്പപ്പുറം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. ശരത്ചന്ദ്ര ബോസിനാണ് മർദനമേറ്റത്. സിപിഎം നേതാക്കൾ (CPM Leaders) ഡോക്ടറെ മർദിച്ചതായാണ് പരാതി.
സംഭവത്തിൽ സിപിഎം നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. നെടുമുടി പൊലീസാണ് കേസ് എടുത്തത്. കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എംസി പ്രസാദ്, സിപിഎം ലോക്കൽ സെക്രട്ടറി രഘുവരൻ, വിശാഖ് വിജയ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ALSO READ: Covid vaccine: സംസ്ഥാനത്ത് ഒറ്റ ദിവസം വാക്സിൻ നൽകിയത് നാലര ലക്ഷത്തിലധികം പേർക്ക്
എന്നാൽ പ്രതിഷേധം (Protest) മാത്രമാണ് നടന്നതെന്നും മർദിച്ചിട്ടില്ലെന്നുമാണ് സിപിഎം നേതാക്കളുടെ വിശദീകരണം. പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ വാക്സിൻ വിതരണം പൂർത്തിയായപ്പോൾ ബാക്കി വന്ന 10 യൂണിറ്റ് വാക്സിൻ വിതരണം ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
അതേസമയം വാക്സിൻ അധികം വന്നിട്ടില്ലെന്നാണ് ഡോക്ടർ വ്യക്തമാക്കുന്നത്. പാലിയേറ്റീവ് രോഗികൾക്കായി മാറ്റിവച്ചിരുന്ന 30 വാക്സിനിൽ നിന്ന് 20 എണ്ണം എടുത്തു. 10 എണ്ണം പാലിയേറ്റീവ് രോഗികൾക്ക് വേണ്ടി മാറ്റിവച്ചു. ഇത് പിന്നീട് തർക്കമായി. ബാക്കി വന്ന വാക്സിൻ ആർക്കും കൊടുത്തിട്ടില്ലെന്ന സംഭവം ഉണ്ടായിട്ടില്ലെന്നം ഡോക്ടർ വ്യക്തമാക്കി.
പഞ്ചായത്ത് പ്രസിഡന്റും ലോക്കൽ സെക്രട്ടറിയും എത്തി വാക്സിനേഷൻ കേന്ദ്രത്തിന്റെ (Vaccination center) ഗേറ്റ് അടച്ചു. മീറ്റിങ്ങിൽ പങ്കെടുത്തുകൊണ്ടിരിക്കെ ഭീഷണി മുഴക്കി. മുറിയിൽ കയറി കതക് പൂട്ടി. ഒരാൾ കഴുത്തിന് കുത്തിപ്പിടിച്ചു. കുതറിമാറി മുറിയിൽ കയറി കതക് കുറ്റിയിട്ടാണ് രക്ഷപ്പെട്ടതെന്നും ഡോക്ടർ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...