കെഎസ്ആർടിസി ഡീസല്‍ പ്രതിസന്ധി രൂക്ഷം; ഇന്ന് 25 ശതമാനം ഓര്‍ഡിനറി സര്‍വീസുകള്‍ മാത്രം

 ഇന്ന് 25 ശതമാനം ഓർഡിനറി സർവീസുകൾ മാത്രമാകും നിരത്തിലിറങ്ങുക

Written by - Zee Malayalam News Desk | Last Updated : Aug 6, 2022, 11:02 AM IST
  • ഇന്ന് 25 ശതമാനം ഓർഡിനറി സർവീസുകൾ മാത്രം
  • ബുധനാഴ്ച വരെയാണ് കെഎസ്ആർടിസി സർവീസ് വെട്ടിക്കുറയ്ക്കുന്നത്
  • വെള്ളിയാഴ്ച അഞ്ഞൂറോളം സർവീസുകളായിരുന്നു റദ്ദാക്കിയത്.
കെഎസ്ആർടിസി ഡീസല്‍ പ്രതിസന്ധി രൂക്ഷം; ഇന്ന് 25 ശതമാനം ഓര്‍ഡിനറി സര്‍വീസുകള്‍ മാത്രം

കെഎസ്ആർടിസി സർവീസുകൾ ഡീസൽ പ്രതിസന്ധിയെ തുടർന്ന് ഇന്നും വെട്ടിച്ചുരുക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ന് 25 ശതമാനം ഓർഡിനറി സർവീസുകൾ മാത്രമാകും നിരത്തിലിറങ്ങുക. 

ഡീസൽ ക്ഷാമത്തെ തുടർന്ന് ബുധനാഴ്ച വരെയാണ് കെഎസ്ആർടിസിയുടെ സർവീസ് വെട്ടിക്കുറയ്ക്കുന്നതെന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്.  വെള്ളിയാഴ്ച അഞ്ഞൂറോളം സർവീസുകളായിരുന്നു റദ്ദാക്കിയത്. ചൊവ്വാഴ്ചയോടെ ഡീസൽ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നായിരുന്നു സിഎംഡി ബിജു പ്രഭാകറിന്‍റെ  പ്രതികരണം. 

അതേസമയം മോശം കാലാവസ്ഥ കെഎസ്ആർടിസി സർവ്വീസുകളെയും  വരുമാനത്തെയും ബാധിച്ചിട്ടുണ്ട്. ഇതോടെയാണ് സർവീസുകൾ വെട്ടി കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക്  എത്തിയതെന്നാണ് റിപ്പോർട്ട്. ഡീസൽ ഉപഭോഗം കിലോമീറ്റർ ഓപറേഷൻ എന്നിവ കുറച്ചും വരുമാനമില്ലാത്ത സർവീസുകൾ മൂന്ന് ദിവസത്തേക്ക് പൂർണമായും ഒഴിവാക്കിയുമാണ് ഡീസൽ ക്ഷാമത്തെ നേരിടാൻ കെഎസ്ആർടിസി ശ്രമിക്കുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News