DHSE VHSE Plus One Exam 2021 : പ്ലസ് വൺ പരീക്ഷാ കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനം നാളെ മുതൽ ആരംഭിക്കും

ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് രൂപീകരിച്ച തദ്ദേശഭരണ സ്ഥാപന പ്രതിനിധി ചെയർമാനും സ്കൂൾ പ്രിൻസിപ്പൽ കൺവീനറുമായ സമിതി ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും  

Written by - Zee Malayalam News Desk | Last Updated : Sep 1, 2021, 11:38 AM IST
  • മൂന്ന് ദിവസമാണ് പൊതുജന പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനം നടത്തുന്നതെന്നും അറിയിച്ചിട്ടുണ്ട്.
  • ക്ലാസ് മുറികളും സ്കൂളുകളും ശുചീകരിക്കും. പ്രധാനമായും അണുനശീകരണ പ്രവർത്തനങ്ങളാണ് നടത്തുക.
  • ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് രൂപീകരിച്ച തദ്ദേശഭരണ സ്ഥാപന പ്രതിനിധി ചെയർമാനും സ്കൂൾ പ്രിൻസിപ്പൽ കൺവീനറുമായ സമിതി ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും
  • .എംഎൽഎമാർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു.
 DHSE VHSE Plus One Exam 2021  : പ്ലസ് വൺ പരീക്ഷാ കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനം നാളെ മുതൽ ആരംഭിക്കും

Thiruvananthapuram : പ്ലസ് വൺ പരീക്ഷക്ക് (Plus One Exam 2021) മുന്നോടിയായി പരീക്ഷാ കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനം നാളെ മുതൽ ആരംഭിക്കുമെന്ന് അറിയിച്ചു. മൂന്ന് ദിവസമാണ് പൊതുജന പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനം നടത്തുന്നതെന്നും അറിയിച്ചിട്ടുണ്ട്. ക്ലാസ് മുറികളും സ്കൂളുകളും ശുചീകരിക്കും. പ്രധാനമായും അണുനശീകരണ പ്രവർത്തനങ്ങളാണ് നടത്തുക. 

ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് രൂപീകരിച്ച തദ്ദേശഭരണ സ്ഥാപന പ്രതിനിധി ചെയർമാനും സ്കൂൾ പ്രിൻസിപ്പൽ കൺവീനറുമായ സമിതി ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.എംഎൽഎമാർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു.  

ALSO READ: DHSE VHSE Plus One Exam 2021 Time Table : ഹയർസെക്കൻഡറി, VHSE +1 പരീക്ഷാ ടൈം ടേബിളുകൾ പുതുക്കി

ഇപ്പോൾ മോഡൽ എക്സാമുകൾ നടന്ന് വരികെയാണ്.  കുട്ടികൾക്ക് ചോദ്യപേപ്പർ അതാത് ദിവസം രാവിലെ ഹയർസെക്കൻഡറി പോർട്ടൽ വഴിയാണ് നൽകുന്നത്. കുട്ടികൾക്ക് വീട്ടിൽ ഇരുന്ന് പരീക്ഷയെഴുതാം. പരീക്ഷക്കു ശേഷം അധ്യാപകരോട് ഓൺലൈനിൽ സംശയ ദൂരീകരണവും നടത്താം. കോവിഡ് ബാധിച്ച കുട്ടികൾക്ക് പരീക്ഷ എഴുതാൻ പ്രത്യേക ക്ലാസ് മുറികൾ ഒരുക്കും. ഈ കുട്ടികളുടെ ഉത്തരക്കടലാസുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രത്യേകം കവറുകളിലാക്കി സൂക്ഷിക്കും.

ALSO READ:  Plus one exam: തീരുമാനം നാളെ അറിയിക്കണമെന്ന് കേരള സർക്കാരിനോട് സുപ്രീംകോടതി

 പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ എല്ലാ സ്കൂളുകളിലേയും ചീഫ് സൂപ്രണ്ടുമാരുടെ യോഗം ഓൺലൈനായി ചേർന്നിരുന്നു. മൊത്തം 2027 കേന്ദ്രങ്ങളിൽ ആണ് പരീക്ഷ നടക്കുന്നത്.ഗൾഫിൽ എട്ട് കേന്ദ്രങ്ങളിലും ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രത്തിലും മാഹിയിൽ ആറ് കേന്ദ്രങ്ങളിലും പരീക്ഷ നടക്കുന്നുണ്ട്.

ALSO READ: Plus One Exam : പ്ലസ് വൺ പരീക്ഷക്ക് മുന്നോടിയായി പൊതുജന പങ്കാളിത്തത്തോടെ ക്ലാസ് മുറികളും സ്കൂളുകളും ശുചീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

അതേസമയം ഹയർ സെക്കൻഡറി (Higher Secondary), വൊക്കേഷണൽ ഹയർ സെക്കൻഡറി (VHSE) ഒന്നാം വർഷ പരീക്ഷാ ടൈംടേബിളുകൾ (Plus One Exam 2021 Time Table) പുതുക്കിയിട്ടുണ്ട്. വിദ്യാർഥികൾക്ക് പരീക്ഷകൾക്കുള്ള ഇടവേള വർധിപ്പിച്ചുകൊണ്ട് തയ്യാറെടുപ്പിന് കൂടുതൽ സമയം ലഭിക്കുന്ന തരത്തിൽ പരീക്ഷകൾ ക്രമീകരിക്കണം എന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ (V Sivankutty) പ്രത്യേക നിർദ്ദേശപ്രകാരമാണ് ടൈംടേബിളുകൾ പുതുക്കിയത്. 

സെപ്റ്റംബർ 6 മുതൽ 16 വരെ ഹയർ സെക്കണ്ടറി പരീക്ഷ എന്നത് പുതുക്കിയ ടൈം ടേബിൾ പ്രകാരം സെപ്റ്റംബർ 6 മുതൽ 27 വരെയാക്കി. സെപ്റ്റംബർ 7 മുതൽ 16 വരെ VHSE പരീക്ഷ എന്നത് സെപ്റ്റംബർ 7 മുതൽ 27 വരെയാക്കി. ഒരു പരീക്ഷ കഴിഞ്ഞാൽ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് അടുത്ത പരീക്ഷ എന്ന രീതിയിലാണ് ടൈം ടേബിളുകൾ ക്രമീകരിച്ചിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News