തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ (Educational Institutions) വാഹനങ്ങളുടെ മൂന്നാം ക്വാര്‍ട്ടറിലെ നികുതി അടയ്ക്കുന്നതിനുള്ള (Tax Payment) കാലാവധി നീട്ടി നൽകി സംസ്ഥാന സർക്കാർ. നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടിയതായി ഗതാഗത മന്ത്രി (Transport Minister) ആന്റണി രാജു (Antony Raju) അറിയിച്ചു.
ഒക്ടോബറിൽ ആരംഭിക്കുന്ന മൂന്നാം ക്വാര്‍ട്ടറിലെ വാഹന നികുതി അടയ്ക്കുന്നതിനുള്ള കാലാവധിയാണ് ഇപ്പോള്‍ നീട്ടി നല്‍കിയത്. നവംബറില്‍ സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് സെപ്റ്റംബര്‍ 30 വരെയുള്ള നികുതി പൂര്‍ണമായും ഒഴിവാക്കിയിരുന്നു.
ഒന്ന് മുതൽ ഏഴ് വരെയുളള ക്ലാസ്സുകളും, 10, 12 ക്ലാസ്സുകളുമാണ് നവംബർ ഒന്ന് മുതല്‍ ആരംഭിക്കുന്നത്. ബാക്കിയുള്ള ക്ലാസ്സുകൾ നവംബർ 15 മുതൽ ആരംഭിക്കും. രക്ഷാകർത്താക്കളുടെ സമ്മതത്തോടെയാവണം കുട്ടികൾ സ്‌കൂളുകളിൽ എത്തേണ്ടത്.
ഇന്ന് എല്ലാ കോളജുകളും (Colleges) പൂർണ്ണമായും തുറന്ന് അധ്യയനം ആരംഭിച്ചു. അവസാന വർഷ ബിരുദ വിദ്യാർഥികൾക്ക് (Degree students) നേരത്തെ ക്ലാസുകൾ ആരംഭിച്ചിരുന്നു. ഒക്ടോബർ നാലിനായിരുന്നു കോളജ് ക്ലാസുകൾ ആരംഭിച്ചത്. ഇന്ന് ഒന്നാം വർഷ ബിരുദ ക്ലാസുകളും ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...