കുട്ടികൾക്കുള്ള പോളിയോ വിതരണം മാറ്റി,പുതിയ തീയ്യതി പിന്നീട്

പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Jan 10, 2021, 02:26 PM IST
  • ജനുവരി 17നാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി തീരുമാനിച്ചിരുന്നത്
  • കോവിഡ് വാക്‌സിന്‍ വിതരണം നടക്കുന്നതിനാല്‍ പോളിയോ വാക്‌സിന്‍ വിതരണം മാറ്റിവയ്ക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുകയായിരുന്നു.
  • .എല്ലാ കുട്ടികൾക്കും പോളിയോ വാക്സിൻ എടുത്തിരിക്കണമെന്നാണ് ലോകാരോഗ്യസംഘടനയുടെ ശുപാർശ.
കുട്ടികൾക്കുള്ള പോളിയോ വിതരണം മാറ്റി,പുതിയ തീയ്യതി പിന്നീട്

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കുള്ള പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്ന തീയതി മാറ്റിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ജനുവരി 17നാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് വാക്‌സിന്‍ വിതരണം നടക്കുന്നതിനാല്‍ പോളിയോ വാക്‌സിന്‍ വിതരണം മാറ്റിവയ്ക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുകയായിരുന്നു.പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ:ബി.ജെ.പി ആവശ്യപ്പെട്ടാൽ താൻ മത്സരിക്കും-കൃഷ്ണകുമാർ

തളർവാതരോഗത്തിനു കാരണമാകുന്ന പോളിയോവൈറസിന് എതിരെയുള്ള പ്രതിരോധ വാക്സിനാണ് പോളിയോ വാക്സിൻ (Polio vaccines), opv (കുത്തിവെപ്പ്), OPV (വായിലൂടെ) എന്നിങ്ങനെ രണ്ടു തരത്തിലാണ് പോളിയോ വാക്സിൻ നൽകിപ്പോരുന്നത്.   നിർജീവമായ പോളിയോ വൈറസുകളെയാണ് IPV  കുത്തിവെപ്പിനായി ഉപയോഗിക്കുന്നത് എന്നാൽ  ദുർബലമായ പോളിയോ വൈറസുകളെ തുള്ളിമരുന്നിലൂടെ നൽകുന്നതാണ് OPV വാക്സിനേഷൻ. എല്ലാ കുട്ടികൾക്കും പോളിയോ വാക്സിൻ എടുത്തിരിക്കണമെന്നാണ് ലോകാരോഗ്യസംഘടനയുടെ ശുപാർശ.ലോകത്തിലാകമാനമുള്ള പോളിയോ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുവരുത്താൻ പോളിയോ വാക്സിനേഷൻ കൊണ്ട് സാധിച്ചിട്ടുണ്ട്. 1988ൽ ഏകദേശം 350,000ത്തോളം രോഗികളുണ്ടായിരുന്നതിൽ 2014ഓടെ 359 ആയി ചുരുങ്ങിയിട്ടുണ്ട്.

ALSO READഒടുവിൽ സമ്മതിച്ചു: ബാലാകോട്ടിൽ 300 ഭീകരർ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാൻ

1955-ൽ ഔഷധ ഗവേഷകനും വൈറോളജിസ്റ്റുമായിരുന്ന ജോനസ് സാൽക് നിർജീവ പോളിയോ വൈറസുകളുപയോഗിച്ചാണ് ആദ്യ പോളിയോ വാക്സിൻ ഉണ്ടാക്കിയത്.പോളിയോ തുള്ളിമരുന്ന് ആദ്യമായി വികസിപ്പിച്ചത് 1961-ൽ വൈറോളജിസ്റ്റായ ആൽബെർട്ട് സാബിൻ ആണ്. ലോകാരോഗ്യസംഘടനയുടെ(WHO) അടിസ്ഥാന മരുന്നുകളുടെ മാതൃകാ പട്ടികയിൽ ഉൾപ്പെടുത്തിയ ആരോഗ്യവ്യവസ്ഥയ്ക്ക് ആവശ്യമായ ഏറ്റവും പ്രധാനമായ മരുന്നാണ് പോളിയോ വാക്സിൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News