Mission Arikomban : അരിക്കൊമ്പനെ പെരിയാറിലേക്ക് മാറ്റും; കുമളി പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Mission Arikomban Update : കുമളിയിലെ ജനവാസ മേഖലയിൽ നിന്നും 22 കിലോമീറ്റർ ദൂരെയുള്ള വന മേഖലയായ സീനയറോടയിലേക്കാണ് അരിക്കൊമ്പനെ മാറ്റുക

Written by - Zee Malayalam News Desk | Last Updated : Apr 29, 2023, 06:11 PM IST
  • സീനിയറോട വന മേഖലയിലേക്കാണ് ആനയെ മാറ്റുക
  • ഏഴ് തവണ മയക്ക് വെടി വെച്ചാണ് അരിക്കൊമ്പനെ തളയ്ക്കുക
Mission Arikomban : അരിക്കൊമ്പനെ പെരിയാറിലേക്ക് മാറ്റും; കുമളി പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഇടുക്കി : മണിക്കൂറുകളുടെ നീണ്ട ശ്രമത്തിനൊടുവിൽ തളച്ച അരിക്കൊമ്പൻ എന്ന കാട്ടാനയെ കുമളിയിലേക്ക് മാറ്റുമെന്ന് റിപ്പോർട്ട്. കുമളിയിലെ പെരിയാർ കടുവ സങ്കേതത്തിൽ സീനിയറോട വന മേഖലയിലേക്കാണ് മാറ്റുക. ഇതെ തുടർന്ന് കുമളി ഗ്രാമപഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനവാസ മേഖലയിൽ നിന്നും 22 കിലോമീറ്റർ അകലെയാണ് സീനിയറോട. ജിപിഎസ് റേഡിയോ കളർ ഘടിപ്പിച്ച് അരിക്കൊമ്പനുമായി ദൗത്യം സംഘം ഉടൻ കുമളിയിലേക്ക് തിരിക്കും. ചിന്നക്കനാലിൽ നിന്നും മൂന്ന് മണിക്കൂർ യാത്ര ചെയ്ത് വേണം ആനയെ പെരിയാർ റിസർവ് വന മേഖലയിൽ എത്തിക്കാൻ സാധിക്കുക.

ചിന്നക്കനാലിലെ പ്രദേശവാസികളെ വിറപ്പിച്ച അരിക്കൊമ്പനെ മണിക്കൂറുകൾക്ക് നീണ്ട ശ്രമത്തിനൊടുവിലാണ് തളച്ചത്. ആനയെ തളച്ച് ദൗത്യം സംഘം അരിക്കൊമ്പനെ അനിമൽ അംബുലൻസ് കയറ്റി. ആദ്യ മയക്ക് വെടി വെച്ചതിന് അഞ്ച് മണിക്കൂറുകൾക്ക് ശേഷമാണ് ദൗത്യ സംഘത്തിനെ അരിക്കൊമ്പനെ തളയ്ക്കാൻ സാധിച്ചത്. ആറ് ബുസ്റ്റർ ഡോസുകളാണ് ആനയ്ക്ക് നൽകിയത്. നീണ്ട് നേരത്തെ പ്രതിരോധത്തിന് ശേഷമാണ് അരിക്കൊമ്പനെ കുങ്കയാനകളുടെ സഹായത്തോടെ അനിമൽ അംബുലൻസിൽ കയറ്റാൻ സാധിച്ചത്. റേഡിയോ കോളർ ഘടിപ്പിച്ചതിന് ശേഷം അരിക്കൊമ്പൻ ചിന്നക്കനാലിനോട് വിട പറയും.

ALSO READ : Thrissur Pooram 2023: നെയ്തലക്കാവ് ഭഗവതി തെക്കേ ഗോപുരമിറങ്ങി; തൃശൂർ പൂരത്തിൻറെ ചടങ്ങുകൾക്ക് തുടക്കം

അതേസമയം കൊമ്പനെ എങ്ങോട്ട് മറ്റുമെന്നത് ഇതുവരെ വനം വകുപ്പ് വ്യക്തമാക്കിട്ടില്ല. ഇടുക്കിയിലും പറമ്പിക്കുളത്തേക്കും മാറ്റില്ല എന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നേരത്തെ അറിയിച്ചിരുന്നു. അതേസമയം തേക്കടി വന മേഖലയിലേക്കോ കോടനാട്ടേക്കോ അരിക്കൊമ്പനെ മറ്റാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകളാണ് സൂചിപ്പിക്കുന്നത്. ഇവയ്ക്ക് പുറമെ മംഗള ദേവി വന മേഖല, പത്തനംതിട്ട ജില്ലയിലെ ഗവ മേഖലയും ആന തുറന്ന് വിടാനുള്ള വനം വകുപ്പിന്റെ പട്ടികയിലുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കൂട്ടിലടയ്ക്കാതെ അരിക്കൊമ്പനെ മറ്റൊരു വന മേഖലയിലേക്ക് വനം വകുപ്പ് മാറ്റാൻ ഒരുങ്ങുന്നത്.

കുന്നിൻ മുകളിൽ നിലയുറപ്പിച്ച അരിക്കൊമ്പനെയും മറ്റ് രണ്ട് ആനകളെയും പടക്കം പൊട്ടിച്ച് കുന്നിറക്കി സുരക്ഷിതമായ സ്ഥലത്തെത്തിച്ച ശേഷമാണ് മയക്കുവെടി വച്ചത്. മയക്കുവെടി വയ്ക്കുന്നതിന് രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് വനംവകുപ്പ് ദൗത്യം പൂർത്തിയാക്കിയത്. അരിക്കൊമ്പനെ സിമന്റ് പാലം മേഖലയിൽ എത്തിച്ചാണ് മയക്കുവെടി വച്ചത്. സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് അരിക്കൊമ്പനെ മയക്കുവെടി വച്ചത്. ഫൊറൻസിക് സർജൻ ഡോ. അരുൺ സഖറിയയാണ് അരിക്കൊമ്പനെ മയക്കുവെടി വച്ചത്. സംഘങ്ങളായി തിരിഞ്ഞ് പല ഭാഗത്ത് നിന്നായി ആനയെ വളഞ്ഞ ദൗത്യസംഘം വളരെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് അരിക്കൊമ്പനെ മയക്കുവെടി വച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News