സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നു; സ്മാർട്ട് ഫോണുകൾ ഉപയോ​ഗിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഇന്റർനെറ്റ് ഉപയോഗം അധികമായപ്പോൾ സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണവും വർധിച്ചു. 

Written by - Zee Malayalam News Desk | Last Updated : Apr 26, 2022, 03:36 PM IST
  • അനാവശ്യ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ നൽകുന്ന പെർമിഷനിലൂടെ സ്വന്തം വിവരങ്ങൾ കൈമാറാതെ നോക്കുക
  • ഇത്തരം കുറ്റകൃത്യങ്ങളെ ആരംഭത്തിൽ തന്നെ ഇല്ലാതാക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന 1930 എന്ന നമ്പറും കൺട്രോൾറൂമും സജ്ജമാണ്
  • കൂടാതെ കേരള പൊലീസിന്റെ സേവനങ്ങൾ ഒരു കുടക്കീഴിലാക്കി www://thuna.keralapolice. gov.in എന്ന വെബ്സൈറ്റും പോൾ ആപ്പും ഒരുക്കിയിട്ടുണ്ട്
സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നു; സ്മാർട്ട് ഫോണുകൾ ഉപയോ​ഗിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

സ്മാർട്ട്‌ ഫോണുകൾ നിരന്തരം ഉപയോഗിക്കുന്നവരാണെങ്കിൽ അൽപ്പം സൂക്ഷിക്കുക. ഇന്റർനെറ്റ് ഉപയോഗം അധികമായപ്പോൾ സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണവും വർധിച്ചു. മോർഫിങ്, മെസ്സേജ് സ്പൂഫിങ് , കാൾ സ്പൂഫിങ്, ഓൺലൈൻ വഴി പണം തട്ടിപ്പ് തുടങ്ങി പല പേരിലും വ്യാപകമായ സൈബർ കുറ്റകൃത്യങ്ങളും വ്യാപിച്ചു. മൊബൈൽ ഫോൺ വഴിയുള്ള തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

- മൊബൈൽ ഫോണുകളിൽ നിർബന്ധമായും ലോക്കുകൾ സജ്ജീകരിക്കുക

- ഇ-മെയിൽ പാസ്‌വേഡുകൾ മറ്റൊരാൾക്ക് ലഭിക്കാത്തവിധം സംരക്ഷിക്കുക

- ടു സ്റ്റപ് വെരിഫിക്കേഷൻ ഉറപ്പുവരുത്തുക

- അനാവശ്യ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ നൽകുന്ന പെർമിഷനിലൂടെ സ്വന്തം വിവരങ്ങൾ കൈമാറാതെ നോക്കുക

- ഇത്തരം കുറ്റകൃത്യങ്ങളെ ആരംഭത്തിൽ തന്നെ ഇല്ലാതാക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന 1930 എന്ന നമ്പറും കൺട്രോൾറൂമും സജ്ജമാണ്

- കൂടാതെ കേരള പൊലീസിന്റെ സേവനങ്ങൾ ഒരു കുടക്കീഴിലാക്കി www://thuna.keralapolice. gov.in എന്ന വെബ്സൈറ്റും പോൾ ആപ്പും ഒരുക്കിയിട്ടുണ്ട്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News