Crime News: വിവാഹം കഴിച്ചില്ലെങ്കിൽ വീട്ടുകാരെയും കൊല്ലുമെന്ന് ഭീഷണി; യുവതിയെ ഭീഷണപ്പെടുത്തിയ യുവാവ് പിടിയില്‍

 Kollam Crime News: ഉമയനല്ലൂര്‍ സ്വദേശി ബാദുഷയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ യുവതിയെയും വീട്ടുകാരെയും കൊല്ലുമെന്നായിരുന്നു ഭീഷണി.

Written by - Zee Malayalam News Desk | Last Updated : Dec 16, 2023, 06:51 AM IST
  • മയ്യനാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സ്കൂട്ടറില്‍ വരികയായിരുന്ന യുവതിയെ തടഞ്ഞു നിര്‍ത്തി
  • പ്രതി യുവതിയുടെ കയ്യിൽ കയറിപ്പിടിച്ചു
  • തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ യുവതിയെയും വീട്ടുകാരെയും കൊല്ലുമെന്നായിരുന്നു ഭീഷണി
Crime News: വിവാഹം കഴിച്ചില്ലെങ്കിൽ വീട്ടുകാരെയും കൊല്ലുമെന്ന് ഭീഷണി; യുവതിയെ ഭീഷണപ്പെടുത്തിയ യുവാവ് പിടിയില്‍

കൊല്ലം: കൊല്ലം കൊട്ടിയത്ത് പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ ഭീഷണപ്പെടുത്തിയ സംഭവത്തിൽ യുവാവ് പിടിയില്‍. ഉമയനല്ലൂര്‍ സ്വദേശി ബാദുഷയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. മയ്യനാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സ്കൂട്ടറില്‍ വരികയായിരുന്ന യുവതിയെ തടഞ്ഞു നിര്‍ത്തി. പ്രതി യുവതിയുടെ കയ്യിൽ കയറിപ്പിടിച്ചു. തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ യുവതിയെയും വീട്ടുകാരെയും കൊല്ലുമെന്നായിരുന്നു ഭീഷണി. പരാതി നല്‍കിയത് പ്രകാരം പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ആറര വര്‍ഷമായി മര്‍ദ്ദിച്ചിരുന്നു, വൃത്തിയില്ലെന്ന് പറഞ്ഞ് നിലത്തിട്ട് ചവിട്ടും; മരുമകളുടെ മർദ്ദനത്തിന് ഇരയായ വയോധികയുടെ വെളിപ്പെടുത്തല്‍

കൊല്ലം: തേവലക്കരയില്‍ വയോധികയെ മരുമകള്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകൾ. ആറര വര്‍ഷത്തോളമായി മരുമകള്‍ തന്നെ ഉപദ്രവിക്കുന്നുണ്ടെന്ന് മർദ്ദനത്തിന് ഇരയായ ഏലിയാമ്മ വര്‍ഗീസ് വെളിപ്പെടുത്തി. എൺപതുകാരിയായ ഏലിയാമ്മയെ മരുമകൾ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ മരുമകളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

വൃത്തിയില്ലെന്ന കാരണം പറഞ്ഞാണ് മരുമകള്‍ മഞ്ജുമോള്‍ തോമസ് തന്നെ മര്‍ദിക്കുന്നതെന്ന് ഏലിയാമ്മ വർ​ഗീസ് പറഞ്ഞു. ഇടയ്ക്കിടെ വീട്ടില്‍ പൂട്ടിയിടാറുണ്ടെന്നും വൃദ്ധ പറഞ്ഞു. മര്‍ദ്ദനത്തിനിടെ താന്‍ നിലത്ത് വീണാല്‍ ചവിട്ടാറുണ്ട്. തന്റെ മകന്‍ ജെയ്‌സിനേയും മരുമകള്‍ മര്‍ദ്ദിക്കാറുണ്ടെന്ന് വയോധിക പറയുന്നു. ഹയര്‍ സെക്കന്ററി അധ്യാപികയായ മഞ്ജുമോളെ പോലീസ് അറസ്റ്റ് ചെയ്തു.

ഇവര്‍ക്കെതിരെ വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ മഞ്ജുമോളുടെ മക്കളെ ബന്ധുക്കളുടെ സംരക്ഷണയില്‍ വിട്ടു. വൃദ്ധയെ നാല് മാസങ്ങൾക്ക് മുൻപ് മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഇതിനുശേഷവും മഞ്ജുമോൾ വയോധികയെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഏലിയാമ്മയുടെ പേരിലുള്ള വസ്തു എഴുതി നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടർന്നാണ് മർദ്ദനമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കസേരയിലിരുന്ന വയോധികയെ മരുമകള്‍ പിടിച്ചുതള്ളുന്നതും വയോധിക നിലത്തേക്ക് മറിഞ്ഞുവീഴുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. നിലത്ത് വീണ വയോധികയെ കമ്പി വടികൊണ്ടും ആക്രമിക്കുന്നുണ്ട്. മകന്‍ വീട്ടിൽ ഇല്ലാത്ത സമയത്താണ് മരുമകൾ തന്നെ മർദ്ദിക്കുന്നതെന്ന് ഏലിയാമ്മ നൽകിയ പരാതിയിൽ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News