കുട്ടിയാണെന്ന് പോലും പരിഗണിക്കാതെ നരഹത്യാശ്രമം; തലശേരി സംഭവത്തില്‍ കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

കേസ് രജിസ്റ്റര്‍ ചെയ്ത് പതിനഞ്ചാം ദിവസമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Nov 18, 2022, 03:49 PM IST
  • കാറില്‍ ചാരിനിന്നതിന് കുട്ടിയെ ചവിട്ടിവീഴ്ത്തിയ സംഭവം
  • കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്
  • കുട്ടിയാണെന്ന് പോലും പരിഗണിക്കാതെ നരഹത്യാശ്രമം
കുട്ടിയാണെന്ന് പോലും പരിഗണിക്കാതെ നരഹത്യാശ്രമം; തലശേരി സംഭവത്തില്‍ കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

കണ്ണൂര്‍ തലശേരിയില്‍ കാറില്‍ ചാരിനിന്നതിന് കുട്ടിയെ ചവിട്ടിവീഴ്ത്തിയ സംഭവത്തിൽ കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്. കുട്ടിയാണെന്ന് പോലും പരിഗണിക്കാതെയാണ് പ്രതി മുഹമ്മദ് ഷിഹാദ് നരഹത്യാശ്രമം നടത്തിയെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. റെക്കോര്‍ഡ് വേഗത്തിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തലശേരി സിജെഎം കോടതിയില്‍ സമര്‍പ്പിച്ചത്.

കേസ് രജിസ്റ്റര്‍ ചെയ്ത് പതിനഞ്ചാം ദിവസമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മുഹമ്മദ് ഷിഹാദ് മാത്രമാണ് കുറ്റപത്രത്തില്‍ പ്രതിസ്ഥാനത്തുള്ളത്. നാളെ പ്രതിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. 

നവംബര്‍ മൂന്നിന് രാത്രി എട്ടരക്ക് നാരങ്ങാപ്പുറം റോഡിലെ മണവാട്ടി കവലയിലാണ് കേസിനാധാരമായ സംഭവം. ബലൂണ്‍ വില്‍പനക്കെത്തിയ നാടോടി കുടുംബത്തിലെ ആറു വയസ്സുകാരനെ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ ചാരിനിന്നതിന് ഷിഹാദ് അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിക്കെതിരെ പൊലീസ് കേസ് എടുത്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
 

 

Trending News