MV Govindan: കേന്ദ്രനയം സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു; ഇന്ധനവില വർധനക്ക് കാരണം കേന്ദ്ര സർക്കാരെന്ന് എംവി ​ഗോവിന്ദൻ

CPM State secretary MV Govindan: മാധ്യമങ്ങളെയും സിപിഎം സംസ്ഥാന സെക്രട്ടറി വിമർശിച്ചു. കേന്ദ്രം കേരളത്തെ അവ​ഗണിക്കുന്നത് സംബന്ധിച്ച് മാധ്യമങ്ങൾക്ക് ഒന്നും പറയാൻ ഇല്ലെന്നായിരുന്നു എംവി ​ഗോവിന്ദന്റെ പ്രതികരണം.

Written by - Zee Malayalam News Desk | Last Updated : Feb 4, 2023, 11:28 AM IST
  • കേന്ദ്ര നയം സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കുകയാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു
  • മാധ്യമങ്ങളെയും സിപിഎം സംസ്ഥാന സെക്രട്ടറി വിമർശിച്ചു
  • കേന്ദ്രം കേരളത്തെ അവ​ഗണിക്കുന്നത് സംബന്ധിച്ച് മാധ്യമങ്ങൾക്ക് ഒന്നും പറയാൻ ഇല്ലെന്നായിരുന്നു എംവി ​ഗോവിന്ദന്റെ പ്രതികരണം
MV Govindan: കേന്ദ്രനയം സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു; ഇന്ധനവില വർധനക്ക് കാരണം കേന്ദ്ര സർക്കാരെന്ന് എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: ഇന്ധനവില വർധനക്ക് കാരണം കേന്ദ്ര സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. മാധ്യമങ്ങൾ അതെന്തു കൊണ്ടാണ് മിണ്ടാത്തത്. കേന്ദ്ര നയം സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കുകയാണെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. മാധ്യമങ്ങളെയും സിപിഎം സംസ്ഥാന സെക്രട്ടറി വിമർശിച്ചു. കേന്ദ്രം കേരളത്തെ അവ​ഗണിക്കുന്നത് സംബന്ധിച്ച് മാധ്യമങ്ങൾക്ക് ഒന്നും പറയാൻ ഇല്ലെന്നായിരുന്നു എംവി ​ഗോവിന്ദന്റെ പ്രതികരണം.

പെട്രോളിനും ഡീസലിനും വില കൂടും; ലിറ്ററിന് രണ്ട് രൂപ സെസ് ഏർപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ ഡീസൽ വില വീണ്ടും വർധിക്കും. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതം സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തി. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതം സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയതായി ധനമന്ത്രി കെഎൻ ബാല​ഗോപാൽ ബജറ്റ് പ്രസം​ഗത്തിൽ വ്യക്തമാക്കി.

മദ്യത്തിനും വില വർധിക്കും. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ട് മുഖേന അധിക വിഭവ സമാഹരണം നടത്തും.  ഇതിനായി 500 രൂപ മുതല്‍ 999 രൂപ വരെ വിലവരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപ നിരക്കിലും 1000 രൂപ മുതലുള്ള മദ്യത്തിന് ബോട്ടിലിന് 40 രൂപ നിരക്കിലും സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തും.

പുതുതായി വാങ്ങുന്ന മോട്ടോര്‍ കാറുകളുടെയും  സ്വകാര്യ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന പ്രൈവറ്റ് സര്‍വീസ് വാഹനങ്ങളുടെയും നിരക്കില്‍ വർധനവ് ഉണ്ടാകും. അഞ്ച് ലക്ഷം വരെ വിലയുള്ളവ – 1 ഒരു ശതമാനം വര്‍ധനവ്. അഞ്ച് ലക്ഷം മുതല്‍ 15 ലക്ഷം വരെയുള്ളവ- രണ്ട് ശതമാനം വര്‍ധനവ്. 15 ലക്ഷം മുതല്‍ 20 ലക്ഷം വരെ. ഒരു ശതമാനം വര്‍ധനവ്. 20 ലക്ഷം മുതല്‍ 30 ലക്ഷം വരെ- ഒരു ശതമാനം വർധനവ്. 30 ലക്ഷത്തിന് മുകളില്‍- ഒരു ശതമാനം വര്‍ധനവ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News