തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ 20 ന് സത്യപ്രതിജഞ ചെയ്ത അധികാരം ഏൽക്കാനിരിക്കെ മന്ത്രിമാരെ തീരുമാനിക്കാനുള്ള അന്തിമ ചർച്ച ഇന്ന് നടക്കും. പാർട്ടി മന്ത്രിമാരെ തീരുമാനിക്കാനുള്ള സിപിഎമ്മിന്റെ നിർണായക സെക്രട്ടേറിയറ്റും സിപിഐ നിർവാഹക സമിതിയും ഇന്ന് ചേരും.
ഇരു പാർട്ടികളുടെയും തീരുമാനപ്രകാരം പരമാവധി പുതുമുഖങ്ങളെ ഉൾപ്പെടുത്താനാണ് സാധ്യത എന്നാണ് സൂചന. സിപിഎമ്മിന്റെ തീരുമാനമനുസരിച്ച് നിലവിലെ ആരോഗ്യമന്ത്രി കെകെ ഷൈലജയെ നിലനിർത്തി ബാക്കി പുതുമുഖങ്ങളായിരിക്കും. എന്നാൽ ഷൈലജ അടക്കം എല്ലാവരും മാറി മൊത്തത്തിൽ പുതുമുഖങ്ങൾക്ക് അവസരം നൽകണം എന്ന അഭിപ്രായവുമുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ, പി രാജീവ്, എംവി ഗോവിന്ദൻ മാസ്റ്റർ, കെ രാധാകൃഷ്ണൻ, വീണാ ജോർജ്ജ്, കെഎൻ ബാലഗോപാൽ, വി ശിവൻകുട്ടി എന്നിവർ മന്ത്രിയാകുമെന്നാണ് സൂചന. ഇവരെ കൂടാതെ എംബി രാജേഷും, പിഎം മുഹമ്മദ് റിയാസും പട്ടികയിലുണ്ട്.
നാലുമന്ത്രിമാരും പുതുമുഖങ്ങൾ ആകാനാണ് സിപിഐയിലെ സാധ്യത. എന്തായാലും ഇനിയും വൈകാതെ മന്ത്രിമാരെ സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഇന്ന് ഉണ്ടാകും എന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...