സിപിഎം കൊല്ലം-പാലക്കാട് ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം; പാലക്കാട് സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സിപിഐഎം (CPIM) കൊല്ലം പാലക്കാട് ജില്ലാ സമ്മേളനത്തിന് ഇന്ന് തുടങ്ങും. പാലക്കാട് ജില്ലയിലെ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) ഉദ്ഘാടനം ചെയ്യും. 

Written by - Zee Malayalam News Desk | Last Updated : Dec 31, 2021, 09:20 AM IST
  • സിപിഐഎം കൊല്ലം പാലക്കാട് ജില്ലാ സമ്മേളനത്തിന് ഇന്ന് തുടങ്ങും
  • പാലക്കാട് ജില്ലയിലെ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
സിപിഎം കൊല്ലം-പാലക്കാട് ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം; പാലക്കാട് സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം  ചെയ്യും

പാലക്കാട്: സിപിഐഎം (CPIM)കൊല്ലം പാലക്കാട് ജില്ലാ സമ്മേളനത്തിന് ഇന്ന് തുടങ്ങും. പാലക്കാട് ജില്ലയിലെ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) ഉദ്ഘാടനം ചെയ്യും. 

പാലക്കാട് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കും. ശേഷം റിപ്പോര്‍ട്ട് അവതരിപ്പിക്കും.  സമ്മേളനത്തിൽ 177 പ്രതിനിധികളും 41 ജില്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. കീഴ്ഘടകങ്ങളിലെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയും കണ്ണമ്പ്രയിലെ ഭൂമി ഇടപാട് ഉള്‍പ്പെടെ സമ്മേളനത്തില്‍ ചര്‍ച്ചയാകും.

Also Read: മമത ബാനർജിയെ പ്രധാമന്ത്രിയാക്കുവാനുള്ള 'കാള്‍ ദീദി സേവ് ഇന്ത്യ' ക്യാമ്പയിന്റെ സംസ്ഥാന സമിതി വിപുലപ്പെടുത്തി; സുഭാഷ് കുണ്ടന്നൂര്‍ ചെയര്‍മാന്‍, സി ജി ഉണ്ണി ജനറല്‍ കണ്‍വീനര്‍

അതുപോലെ കൊല്ലം ജില്ലാ സമ്മേളനത്തിന് കൊട്ടാരക്കരയില്‍ തുടക്കമാകും.  രാവിലെ 10 ന് പ്രതിനിധി സമ്മേളനം പി ബി അംഗം എസ് രാമചന്ദ്രന്‍പിള്ള ഉദഘാടനം ചെയ്യും. ജനുവരി 2 ന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് (Kodiyeri Balakrishnan). 

കരുനാഗപ്പള്ളി കുണ്ടറ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വി ആകും സമ്മേളനത്തിലെ പ്രധാന ചര്‍ച്ച.  കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് കീഴിലെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയും സമ്മേളനത്തില്‍ ചര്‍ച്ചയാകും. ജില്ലാ കമ്മിറ്റിയില്‍ നിന്നും തരം താഴ്ത്തിയ പി ആര്‍ വസന്തന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വീണ്ടും ഇടം പിടിക്കുമോ എന്ന കാര്യം ശ്രദ്ധേയമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News