കൊറോണ: ദുരിതാശ്വാസ നിധിയിലേക്ക് 2.5 കോടി നല്‍കി കണ്ണൂര്‍ CPM

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി കണ്ണൂര്‍ CPM. രണ്ടര കോടിയുടെ സംഭാവനയാണ് കണ്ണൂരിലെ സിപിഎം നല്‍കിയിരിക്കുന്നത്. 

Last Updated : May 4, 2020, 06:46 PM IST
കൊറോണ: ദുരിതാശ്വാസ നിധിയിലേക്ക് 2.5 കോടി നല്‍കി കണ്ണൂര്‍ CPM

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി കണ്ണൂര്‍ CPM. രണ്ടര കോടിയുടെ സംഭാവനയാണ് കണ്ണൂരിലെ സിപിഎം നല്‍കിയിരിക്കുന്നത്. 

വിവിധ കീഴ്ഘടകങ്ങളില്‍ നിന്നും സ്വരുകൂട്ടിയ പണമാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. 2,51,59373 രൂപയാണ് കണ്ണൂര്‍ സിപിഎം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. 

ഇതിനായി പൊതുപിരിവ് നടത്തിയിട്ടില്ലെന്നും പാര്‍ട്ടി മെമ്പര്‍മാരില്‍ നിന്നുമാണ് പണം ശേഖരിച്ചതെന്നും സിപിഎം അറിയിച്ചു.

ഹരിയാന പോലീസിന് 1,000 PPE കിറ്റുകള്‍ സംഭാവന നല്‍കി പുൽവാമ രക്തസാക്ഷിയുടെ ഭാര്യ!!

 

2018ലെ പ്രളയകാലത്ത് 16.43 കോടി സിപിഎം സംഭാവന നല്‍കിയിരുന്നു. സംസ്ഥാന വ്യാപകമായാണ് അന്ന് പണപിരിവ് നടത്തിയത്. 

അതേസമയം, സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളത്തില്‍ പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

61 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. ഇതുവരെ 491 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരുന്നത്. അതിപ്പോള്‍ 34 ആയി ചുരുങ്ങിയിരിക്കുകയാണ്. 

Trending News