പത്തനംതിട്ട: സംസ്ഥാനത്തെ കന്നുകാലികളെ തിരിച്ചറിയാൻ ശരീരത്തിൽ മൈക്രോ ചിപ്പുകൾ സ്ഥാപിക്കുന്നു. മൃഗ സംരക്ഷണ വകുപ്പ് സാങ്കേതിക സർവ്വകലാശാലയുമായി ചേർന്ന് രൂപീകരിച്ച 'ഈ-സമൃദ്ധ' എന്ന പദ്ധതിയിലൂടെയാണ് കന്നുകാലികളെ ഡിജിറ്റലാക്കാൻ കേരളം ഒരുങ്ങുന്നത്. സംസ്ഥാനത്ത് ആദ്യ ഘട്ടം എന്ന നിലയിൽ പത്തനംതിട്ട ജില്ലയിൽ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ഈ മാസം 30 ന് പദ്ധതിക്ക് തുടക്കമാകും.
സംസ്ഥാനത്തെ 14 ജില്ലകളിലുമായി 14 ലക്ഷത്തോളം വരുന്ന വളർത്ത് മൃഗങ്ങളിൽ മൈക്രോ ചിപ്പ് ഘടിപ്പിക്കും. ഇതിലൂടെ സംസ്ഥാനത്തെ മുഴുവൻ വളർത്ത് മൃഗങ്ങളുടെയും വിപുലമായ ഡാറ്റബേസ് സൃഷ്ടിക്കാനാകും. മൃഗങ്ങളുടെ ത്വക്കിനടിയിൽ 12 മില്ലീമീറ്റർ നീളവും രണ്ട് മില്ലീമീറ്റർ വ്യാസവുമുള്ള ചെറു മൈക്രോ ചിപ്പ് ഘടിപ്പിക്കാനാണ് ഈ സമൃദ്ധ പദ്ധതി ലക്ഷ്യമിടുന്നത്. ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടാക്കാത്ത ബയൊ കോംപാക്റ്റബിൾ ഗ്ലാസ് കൊണ്ട് നിർമ്മിച്ച ഈ ചിപ്പ് ഒരു ദിവസം മാത്രം പ്രായമുള്ള കാലികളിൽ വരെ അനായാസം സ്ഥാപിക്കാനാവുമെന്ന് പത്തനംതിട്ട ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. അജില പറഞ്ഞു.
Read Also: വാനര വസൂരി നേരിടാൻ യുഎഇ പൂര്‍ണ സജ്ജമെന്ന് ആരോഗ്യവിദഗ്ധർ
സംസ്ഥാനത്ത് ആദ്യ ഘട്ടം എന്ന നിലയിൽ പത്തനംതിട്ട ജില്ലയിൽ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. കന്നുകാലികളെ തിരിച്ചറിയുന്നതിനായി നിലവിൽ അവയുടെ ചെവിയിൽ പ്ലാസ്റ്റിക്ക് ടാഗുകാർ ഘടിപ്പിക്കുകയാണ് പതിവ്. എന്നാൽ പല കർഷകരും തങ്ങൾ സ്നേഹിച്ച് വളർത്തുന്ന മൃഗങ്ങളുടെ ചെവി തുളച്ച് ടാഗ് സ്ഥാപിക്കാൻ വിമുഖത കാട്ടുന്നതായി ഓമല്ലുർ വെറ്റനറി ഓഫീസർ ഡോ. സുബിൻ പറഞ്ഞു. '
പ്ലാസ്റ്റിക്ക് ടാഗുകൾ ഘടിപ്പിക്കാൻ ചെവിയിൽ മുറിവുണ്ടാക്കുമ്പോൾ അണുബാധയുണ്ടാകുന്നതിനും സാധ്യതയുണ്ട്. ഇത്തരം ടാഗുകൾ നഷ്ടപ്പെടാനും സാധ്യത ഏറെയാണ്. 'ഈ-സമൃദ്ധ' പദ്ധതി നടപ്പാക്കുന്നതോടെ മൃഗങ്ങളുടെ ചെവിയിൽ ഘടിപ്പിക്കുന്ന പ്ലാസ്റ്റിക് ടാഗുകൾ പൂർണ്ണമായും ഒഴിവാക്കും. പത്തനംതിട്ട ഓമല്ലൂർ എ ജി റ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പദ്ധതിയുടെ സംസ്ഥാന തല ഉത്ഘാടനം നിർവ്വഹിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...