Covid Vaccine: വാക്സിൻ കിട്ടാനില്ലേ? ഡോസുകളുടെ കാലാവധി 84 ദിവസം എന്തിനെന്ന് ഹൈക്കോടതി

വാക്സിൻ സ്വന്തമായി എടുക്കുന്നവർക്ക് ഡോസിൻറെ ഇടവേള കുറച്ച് കൂടെ എന്നതിൽ നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി

Written by - Zee Malayalam News Desk | Last Updated : Aug 24, 2021, 01:59 PM IST
  • വാക്സിൻ സ്വന്തമായി എടുക്കുന്നവർക്ക് ഡോസിൻറെ ഇടവേള കുറച്ച് കൂടെ എന്നതിൽ നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി
  • 45 ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാൻ കിറ്റെക്സിലെ ജീവനക്കാർക്ക് അനുമതി ലഭിച്ചിരുന്നില്ല.
  • വിഷയം വ്യാഴാഴ്ച വീണ്ടും കോടതി പരിഗണിക്കും
Covid Vaccine: വാക്സിൻ കിട്ടാനില്ലേ? ഡോസുകളുടെ കാലാവധി 84 ദിവസം എന്തിനെന്ന് ഹൈക്കോടതി

കൊച്ചി:  കോവി ഷീൽഡ് വാക്സിൻറെ കാലാവധി 84 ദിവസം എന്തിനാണെന്ന് ഹൈക്കോടതി കേന്ദ്ര സർക്കാരിനോട്. ഇതിന് പിന്നിൽ വാക്സിൻറെ കുറവാണോ ഫല പ്രാപ്തിയിലുള്ള പ്രശ്നമാണോ എന്ന് വ്യക്തമാക്കണമെന്നും കോടതി നിർദ്ദേശിച്ചു. കിറ്റെക്സ് ജീവനക്കാർക്ക് രണ്ടാം ഡോസ് വാക്സിൻ കുത്തിവെയ്പ്പ് നൽകുന്ന അനുമതി നിഷേധിച്ച നടപടി ചോദ്യം ചെയ്ത ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

വാക്സിൻ സ്വന്തമായി എടുക്കുന്നവർക്ക് ഡോസിൻറെ ഇടവേള കുറച്ച് കൂടെ എന്നതിൽ നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. 45 ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാൻ കിറ്റെക്സിലെ ജീവനക്കാർക്ക് അനുമതി ലഭിച്ചിരുന്നില്ല. ഇതേ തുടർന്നാണ് കമ്പനി ഹൈക്കോടതിയിൽ ഹർജി നൽകിയത്.വിഷയം വ്യാഴാഴ്ച വീണ്ടും കോടതി പരിഗണിക്കും.

Also ReadOxygen Beds: കേരളത്തില്‍ ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം കൂട്ടണം: ആരോഗ്യ വിദഗ്ധര്‍

രണ്ട് ഡോസുകളായിട്ടാണ് കോവി ഷീൽഡ് നൽകുന്നത്. നാല് മുതൽ ആറ് ആഴ്ചകൾക്ക് ശേഷമായിരിക്കും രണ്ട് ഡോസുകളും തമ്മിലുള്ള ഇടവേള എന്ന് ആദ്യം പറഞ്ഞിരുന്നു. പിന്നീട് ഇത് വാക്സിൻ ക്ഷാമം എത്തിയതോടെ 84 ദിവസം എന്നതിലേക്ക് എത്തുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News