Covid: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; രോഗം സ്ഥിരീകരിച്ചത് മരണശേഷം

Kerala Covid death: കണ്ണൂർ പാനൂരിൽ കോവിഡ് ബാധിച്ച് 80കാരനായ വ്യാപാരി കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : Dec 16, 2023, 07:48 PM IST
  • കോഴിക്കോട് സ്വദേശി കുമാരൻ (77) ആണ് കോവിഡ് ബാധിച്ച് മരിച്ചത്.
  • ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മെഡി. കോളേജിൽ ചികിത്സയിൽ ആയിരുന്നു.
  • മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
Covid: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; രോഗം സ്ഥിരീകരിച്ചത് മരണശേഷം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് സ്വദേശി കുമാരൻ (77) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് കുമാരന് കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം കണ്ണൂർ പാനൂരിൽ കോവിഡ് ബാധിച്ച് 80കാരനായ വ്യാപാരി മരിച്ചിരുന്നു. ഇതേ തുടർന്ന് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിരുന്നു. ശ്വാസ തടസ്സത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത മതിയെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു. 

ALSO READ: മഴ കനക്കും; നാളെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 6 ജില്ലകളിൽ യെല്ലോ

പൊന്മുടിയിൽ വാഹനാപകടം; 6 പേർക്ക് പരിക്ക്

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ പൊന്മുടിയിൽ വാഹനാപകടം. 7-ാം വളവിലാണ് അപകടം നടന്നത്. ഇന്ന് ഉച്ചയ്ക്ക് 1.30 നാണ് സംഭവം. 

വെഞ്ഞാറമൂട്ടിൽ നിന്നും പൊൻമുടിയിൽ വന്നവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. 3 മുതിർന്നവരും 3 കുട്ടികളും കാറിൽ ഉണ്ടായിരുന്നു. എൽ ബോർഡ് വെച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. പൊൻമുടി കയറ്റം കയറുന്നതിനിടയിൽ 7-ാം വളവിൽ വെച്ച്  സ്റ്റിയറിംഗ് തിരിച്ചില്ല. ഇതോടെ വാഹനം നേരെ താഴെ 4 അടി താഴ്ച്ചയിൽ കയറി പോയ റോഡിലേയ്ക്ക് തന്നെ തെന്നി വീഴുകയായിരുന്നു.

വാഹനത്തിൽ ഉണ്ടായിരുന്ന ഒരു സ്ത്രീയ്ക്ക് ബോധം പോയതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വാഹനം ഓടിച്ച അനുവിനാണ്  ബോധം പോയത്. വെഞ്ഞാറമൂട് സ്വദേശികളായ അനു, ബാബു രാജ്, കൃഷ്ണപ്രിയ, സ്നേഹ (14), പ്രണവ് (12), സൈഗൾസ് (3) എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. മറ്റുള്ളർക്ക് ചെറിയ പരിക്ക് മാത്രമേ ഉള്ളൂ. ഇവരെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊൻമുടി പോലീസ് കേസെടുത്തു. ഡ്രൈവിംഗ് പരിശീലനത്തിന് കൊണ്ട് വന്നതാണ് എന്നാണ് വിവരം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News