Covid Kerala : വടക്കൻ കേരളത്തിൽ ആരോഗ്യ പ്രവര്‍ത്തകരില്‍ കോവിഡ് പടരുന്നു; ആരോഗ്യവകുപ്പ് ആശങ്കയിൽ

ആരോഗ്യ പ്രവർത്തകരിൽ രോഗബാധ പടരുന്നതിനിടെ , ഇതിന് ബദൽ സംവിധാനം ഒരുക്കുകയാണ് ആരോഗ്യവകുപ്പ്.

Written by - Zee Malayalam News Desk | Last Updated : Jan 26, 2022, 03:57 PM IST
  • ആരോഗ്യ പ്രവർത്തകർക്കിടയിൽ കോവിഡ് രോഗബാധ പടർന്ന് പിടിക്കുന്നതാണ് ഇപ്പോൾ ആശങ്കയ്ക്ക് ഇടയാക്കുന്നത്.
  • ആരോഗ്യ പ്രവർത്തകരിൽ രോഗബാധ പടരുന്നതിനിടെ , ഇതിന് ബദൽ സംവിധാനം ഒരുക്കുകയാണ് ആരോഗ്യവകുപ്പ്.
  • ഇതിന് മുമ്പ് നിലനിന്നിരുന്ന ചികിത്സ സൗകര്യങ്ങളുടെ പ്രതിസന്ധി ആരോഗ്യവകുപ്പ് പരിഹരിച്ചിരുന്നു.
  • എന്നാൽ ഇപ്പോൾ ആരോഗ്യ പ്രവർത്തകരുടെ എണ്ണത്തിൽ വന്നിരിക്കുന്ന കുറവ് വൻ പ്രതിസന്ധിയായി അറിയിരിക്കുകയാണ്.
 Covid Kerala : വടക്കൻ കേരളത്തിൽ ആരോഗ്യ പ്രവര്‍ത്തകരില്‍ കോവിഡ് പടരുന്നു; ആരോഗ്യവകുപ്പ് ആശങ്കയിൽ

Kozhikode : കേരളത്തിൽ കോവിഡ് രോഗബാധ (Covid 19) പടർന്ന് പിടിക്കുന്നതിനിടയിൽ വടക്കൻ കേരളത്തിൽ അതീവ ആശങ്ക. ആരോഗ്യ പ്രവർത്തകർക്കിടയിൽ കോവിഡ് രോഗബാധ പടർന്ന് പിടിക്കുന്നതാണ് ഇപ്പോൾ ആശങ്കയ്ക്ക് ഇടയാക്കുന്നത്. ആരോഗ്യ പ്രവർത്തകരിൽ രോഗബാധ പടരുന്നതിനിടെ, ഇതിന് ബദൽ സംവിധാനം ഒരുക്കുകയാണ് ആരോഗ്യവകുപ്പ്.

ഇതിന് മുമ്പ് നിലനിന്നിരുന്ന ചികിത്സ സൗകര്യങ്ങളുടെ പ്രതിസന്ധി ആരോഗ്യവകുപ്പ് പരിഹരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആരോഗ്യ പ്രവർത്തകരുടെ എണ്ണത്തിൽ വന്നിരിക്കുന്ന കുറവ് വൻ പ്രതിസന്ധിയായി അറിയിരിക്കുകയാണ്. ഇത് പരിഹരിക്കുന്നതാണ് ആരോഗ്യ വകുപ്പ് നിലവിൽ നേരിടുന്ന പ്രധാന പ്രതിസന്ധി.

ALSO READ: Madhu Murder | അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവം; ഹൈക്കോടതിയെ സമീപിക്കുമെന്ന് മധുവിന്റെ കുടുംബം

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്നലെ മാത്രം കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 57 ആരോഗ്യ പ്രവർത്തകർക്കാണ്. ഇതിൽ തന്നെ 17 പേർ ഡോക്ടർമാരാണ്. ഇതോട് കൂടി കോഴിക്കോട് മെഡിക്കൽ കോളേജിൽ മാത്രം കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യ പ്രവർത്തകരുടെ എണ്ണം  211 ആയി.

ALSO READ: Actress attack case | ദിലീപ് ഉൾപ്പെടെ നാല് പ്രതികൾ ഫോൺ മാറ്റി; പഴയ ഫോണുകൾ ഹാജരാക്കാൻ നോട്ടീസ്

അതേസമയം കോഴിക്കോട് ബീച്ച് ആശുപത്രിയിൽ 2 ആരോഗ്യ പ്രവർത്തകർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോട് കൂടി ഇവിടെ കോവിഡ് രോഗബാധ സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം 42 ആയി ഉയർന്നു. ഈ സാഹചര്യത്തിൽ കൊവിഡ് ബ്രിഗേഡുകളെ അടിയന്തരമായി നിയമിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

ALSO READ: Kerala covid updates | സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോ​ഗികളുടെ എണ്ണം അരലക്ഷം കടന്നു; ഇന്ന് രോ​ഗം സ്ഥിരീകരിച്ചത് 55,475 പേര്‍ക്ക്

പാലക്കാടും മലപ്പുറത്തും കോവിഡ് രോഗബാധ വർദ്ധിച്ച് വരികെയാണ്. ഇവിടങ്ങളിലും ആരോഗ്യ പ്രവർത്തകരിൽ രോഗബാധ പടർന്ന് പിടിക്കുന്നുണ്ട്. മലപ്പുറത്ത് രോഗബാധിതരുടെ എണ്ണം മൂവായിരത്തിന് മുകളിലേക്ക് ഉയർന്നതോടെ അതീവ ജാഗ്രതയിലാണ്. വയനാട്, കണ്ണൂര്‍ ജില്ലകളിലും രോഗബാധിതരുടെ എണ്ണം ഉയർന്ന് തന്നെ തുടരുകയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.vid zee
 
 

Trending News